ഫ്രിഡ്ജിൽ വെച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്നത് പതിവാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ എല്ലാ ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല.

പ്രതീകാത്മക ചിത്രം | Pinterest

ചില വിഭവങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ ഭക്ഷണത്തിൽ ഹാനികരമായ ബാക്ടീരിയകളും രാസപ്രതികരണങ്ങളും ഉണ്ടാകുന്നത് മൂലം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വീണ്ടും ചൂടാക്കി ക‍ഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞാലോ?

പ്രതീകാത്മക ചിത്രം | Pinterest

ചിക്കന്‍

ചിക്കൻ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച്‌ ചൂടാക്കുമ്പോൾ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും.ഇത് വയറിന് കൂടുതൽ പ്രശ്നമുണ്ടാക്കുകയും ദഹനത്തിന് തടസം നേരിടുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വിഭവങ്ങൾ ഫ്രിഡ്ജിൽ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും.ഉരുളക്കിഴങ്ങ് വിഭവങ്ങൾ വീണ്ടും ചൂടാക്കുന്നത് ബോട്ടു ലിസം എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും. ഇത് നാഡീവ്യൂഹത്തെ ബാധിക്കുന്ന മാരകമായ അവസ്ഥയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചീര

ചീര പോലുള്ള ഇലക്കറികൾ പോഷകസമൃദ്ധമാണ്. എന്നാൽ ഇവയിൽ ഉള്ള നൈട്രേറ്റുകൾ വീണ്ടും ചൂടാക്കുമ്പോൾ നൈട്രൈറ്റുകളായി മാറാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാകാം എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Spinach | Pinterest

ബീറ്റ്‌റൂട്ട്

ബീറ്റ് റൂട്ട് ഒരിക്കലും ആവര്‍ത്തിച്ച്‌ ചൂടാക്കരുത്. കാരണം ചീര പോലെ നൈട്രേറ്റ് ദായകമാണ് ബീറ്റ്‌റൂട്ട്. ചീര ആവര്‍ത്തിച്ച്‌ ചൂടാക്കുന്ന അതേ ദോഷഫലങ്ങള്‍. കൂടാതെ, വയര്‍ വേദനയും ഉണ്ടാവും.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട

മുട്ട ഒറ്റതവണയേ ചൂടാക്കാന്‍ പാടുള്ളൂ.കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. അധികമായി വേവിച്ചെടുക്കുന്നതും ​ഗുണം ചെയ്യില്ല.

Eggs | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File