സമകാലിക മലയാളം ഡെസ്ക്
പലർക്കും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നല്ല കട്ടത്തൈര് മാത്രം മതി.
മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി വർധിപ്പിക്കൽ, ശക്തമായ അസ്ഥികൾ, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തൽ തുടങ്ങി നിരവധി ഗുണങ്ങൾ തൈരിനുണ്ട്.
എന്നാൽ തൈര് സൂക്ഷിക്കുന്ന പാത്രം തെറ്റായ തരത്തിലുള്ളതാണെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
പ്ലാസ്റ്റിക് പാത്രത്തിൽ തൈര് ഒരിക്കലും സൂക്ഷിക്കരുത്. പ്ലാസ്റ്റിക് പാത്രങ്ങളിലെ BPA പോലുള്ള രാസവസ്തുക്കൾ ആരോഗ്യത്തിന് ദോഷകരമാണ്.
അലുമിനിയം പാത്രങ്ങളിൽ തൈര് വെയ്ക്കരുത്. അലുമിനിയം റിയാക്റ്റീവ് ആണ്. അതുകൊണ്ട് തന്നെ ഇത് തൈരുമായി ചേരുമ്പോൾ അത് ദോഷകരമായ മാറ്റങ്ങൾക്ക് വിധേയമാവുന്നു.
ഒരു കാരണവശാലും തടി കൊണ്ടുള്ള പാത്രങ്ങളിൽ തൈര് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് തൈരിനെ ദഹന പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
സെറാമിക് പാത്രങ്ങളിൽ തൈര് സൂക്ഷിക്കാം. സെറാമിക് പാത്രങ്ങളിൽ പൊട്ടലും പോറലും ഇല്ലാ എന്ന് ഉറപ്പാക്കിയതിന് ശേഷം അതിൽ തൈര് സൂക്ഷിക്കാം.
മൺപാത്രത്തിലാണ് പരമ്പരാഗതമായി തൈര് സൂക്ഷിക്കുന്നത്. ഇത് തൈരിനെ പെട്ടന്ന് പുളിപ്പിക്കും. എന്നാൽ സുഷിരങ്ങളുള്ള മൺപാത്രമാണെങ്കിൽ ഈർപ്പവും ബാക്ടീരിയയും വർദ്ധിക്കും.
തൈര് സൂക്ഷിക്കാൻ ഏറ്റവും നല്ലത് ഗ്ലാസ്സ് പാത്രമാണ്. എപ്പോഴും പൊട്ടാത്തതും പോറലില്ലാത്തതുമായ ഗ്ലാസ്സ് പാത്രത്തിൽ വോണം തൈര് സൂക്ഷിക്കാൻ. അല്ലെങ്കിൽ ദുർഗന്ധമോ അപകടകരമായ ആരോഗ്യ അവസ്ഥകളോ ഉറപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates