സമകാലിക മലയാളം ഡെസ്ക്
പരീക്ഷ ദിവസങ്ങൾ അടുക്കും തോറും പല വിദ്യാർഥികൾക്കും ടെൻഷനും വിഷമവും പേടിയുമൊക്കെ ഉണ്ടാകും.
പല കുട്ടികളും നേരിടുന്ന പ്രശനം ആയിരിക്കും പഠിച്ച കാര്യങ്ങൾ പരീക്ഷ ആകുമ്പോഴേക്കും മറന്ന് പോകുന്നത്. ഇത് അത്ര നിസാരമായി കാണരുത്.
വിദ്യാർഥികൾക്ക് പഠിച്ചത് ഓർമിക്കുവാനും പരീക്ഷയിൽ വിജയിക്കാനായും സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
രാത്രി മുഴുവനും ഉണർന്നിരുന്നു പഠിക്കാൻ പാടില്ല
പഠിക്കുന്ന വിദ്യാർഥികൾ അവരുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടുന്ന ഒരു കാര്യമാണ് രാത്രി മുഴുവനായും ഉണർന്നിരുന്ന് പഠിക്കുന്നത്. രാത്രി മുഴുവനും ഉണർന്നിരുന്നു പഠിക്കുന്നത് കുട്ടികളുടെ ഓർമശക്തി കുറക്കുകയും, അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്.
പ്ലാനിങ് ഉണ്ടായിരിക്കണം
പരീക്ഷ ആരംഭിക്കുന്നതിന് മാസങ്ങൾ മുൻപ് തന്നെ പഠിക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു പ്ലാൻ തയ്യാറാക്കാം. എങ്ങനെ പഠിക്കണം, ഏത് വിഷയം ആദ്യം തിരഞ്ഞെടുക്കണം, എവിടെ നിന്ന് പഠിച്ച് തുടങ്ങണം എന്നോക്കെ കൃത്യമായ ഒരു കണക്കുകൂട്ടലുകൾ നിങ്ങൾക്ക് ഉണ്ടായിരിക്കണം.
മറ്റ് വിദ്യാർഥികളുമായി താരതമ്യം ചെയ്യരുത്
ഒരിക്കലും കുട്ടികളെ മറ്റു കുട്ടികളുമായി രക്ഷിതാക്കൾ താരതമ്യം ചെയ്യരുത്. അതുപോലെ കുട്ടികളും മറ്റു സഹപാടികളുമായി താരതമ്യം ചെയ്യരുത്. താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ കോൺഫിഡൻസ് കുറയും.
ആരോഗ്യം ശ്രദ്ധിക്കണം
പരീക്ഷ സമയത്ത് ഭക്ഷണവും വെള്ളവും ഒഴിവാക്കിയുള്ള പഠനം ഒഴിവാക്കുക. ഇങ്ങനെ വിദ്യാർഥികൾ ചെയ്യുമ്പോൾ അവരുടെ പഠിക്കാനുള്ള ഊർജം നഷ്ടപ്പെടുകയും, ക്ഷീണം അനുഭവപെടുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates