ബിപി കുറഞ്ഞാൽ ഭയപ്പെടണ്ട; ആദ്യം ഈ കാര്യങ്ങൾ ചെയ്യൂ

സമകാലിക മലയാളം ഡെസ്ക്

ബിപി പെട്ടെന്ന് കുറഞ്ഞാൽ തലകറക്കം, ക്ഷീണം, കാഴ്ച മങ്ങുക, തണുത്ത വിയർപ്പ്, ചിലപ്പോൾ ബോധക്ഷയം വരെ ഉണ്ടാകാം.

Do these things first in low BP

ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ പരിഭ്രാന്തരാകാതെ ശരിയായ പ്രാഥമിക പരിചരണം നൽകുന്നത് വളരെ പ്രധാനമാണ്.

Do these things first in low BP

എന്തൊക്കെയാണ് ആദ്യം ചെയ്യേണ്ടതെന്ന് അറിയാം.

Do these things first in low BP

രോഗിയെ സുരക്ഷിതമായി കിടത്തുക

തലകറക്കം അനുഭവപ്പെടുമ്പോൾ തന്നെ രോഗിയെ പരന്ന തറയിലോ കട്ടിലിലോ മലർത്തി കിടത്തുക. ഇത് പെട്ടെന്ന് തലകറങ്ങി വീണ് പരിക്കേൽക്കുന്നത് ഒഴിവാക്കും.

Do these things first in low BP

കാലുകൾ ഉയർത്തി വെക്കുക

കിടത്തിയ ശേഷം രോഗിയുടെ കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ അല്പം ഉയർത്തി വെക്കുക. അതായത് കാലിനടിയിൽ ഒന്നോ രണ്ടോ തലയിണകൾ വെക്കാം. ഇത് കാലുകളിലെ രക്തം തലച്ചോറിലേക്കും ഹൃദയത്തിലേക്കും വേഗത്തിൽ തിരിച്ചെത്താൻ സഹായിക്കും.

Do these things first in low BP

വസ്ത്രങ്ങൾ അയച്ചിടുക

രോഗി ധരിച്ചിരിക്കുന്ന മുറുകിയ വസ്ത്രങ്ങൾ കഴുത്തിൽ ബട്ടണോ ടൈയ്യോ ഉണ്ടെങ്കിൽ എന്നിവ അയച്ചിടുക. വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കുക.

Do these things first in low BP

ഉപ്പുവെള്ളം / ഒആർഎസ് നൽകുക

രോഗിക്ക് ബോധമുണ്ടെങ്കിൽ മാത്രം ഒരു ഗ്ലാസ് ഉപ്പുവെള്ളമോ ഒആർഎസ് ലായനിയോ കുടിക്കാൻ നൽകുക. ഉപ്പിലെ സോഡിയം രക്തസമ്മർദ്ദം വേഗത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കും. കട്ടൻ ചായയോ കാപ്പിയോ നൽകുന്നതും നല്ലതാണ്.

Salt water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File