സമകാലിക മലയാളം ഡെസ്ക്
പാൽ തിളക്കുമ്പോൾ 2 സെക്കൻഡ് നമ്മുടെ ശ്രദ്ധപോയൽ മതി പാൽ തിളച്ച് പുറത്ത് പോകാൻ തുടങ്ങും.
എന്നാൽ പാൽ തിളപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്താൽ ഇനി പാൽ തിളച്ച് പുറത്തേക്ക് പോകില്ല.
വലിയ പാത്രം
വലുപ്പമുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുകയാണെങ്കിൽ പാലിന് വികസിക്കാൻ ധാരാളം ഇടം ലഭിക്കുകയും പുറത്തേക്ക് ഒഴുകുന്നത് ഒഴിവാക്കാനും സാധിക്കും.
അടിഭാഗം കനമുള്ളമുള്ള പാത്രം
പാൽ തിളപ്പിക്കാൻ അടിഭാഗം കട്ടിയുള്ള പാത്രം ഉപയോഗിക്കുമ്പോൾ ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും.
മരം കൊണ്ടുള്ള തവി
പാല്‍ കവിഞ്ഞൊഴുകാതിരിക്കാൻ പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക.പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോൾ അത് ഈ തവിയില്‍ തട്ടി താഴേയ്ക്ക് തന്നെ തിരിച്ചു പോകും.
ഒരു നുള്ള് ഉപ്പ് ചേർക്കുക
പാലിൽ ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക രുചിയിൽ വ്യത്യാസം വരും
ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കുക
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു.
ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്
എന്തൊക്കെ പൊടിക്കൈകള്‍ പരീക്ഷിച്ചാലും, പാല്‍ അടുപ്പത്ത് വച്ച ശേഷം അടുക്കളയില്‍ നിന്നും ഒരിക്കലും പുറത്തേക്ക് പോകരുത്. തീ ഇടയ്ക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates