ഇങ്ങനെ ചെയ്യൂ, കറുത്ത ചുണ്ടുകൾ പോലും ചുവക്കും

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യത്തിന് ചുണ്ടുകള്‍ പ്രധാന ഘടകങ്ങളാണ്.

Lips | Pinterest

പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക.

പ്രതീകാത്മക ചിത്രം | Pinterest

ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ വിദ്യകളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

നാരങ്ങയും പഞ്ചസാരയും

ഒരു ചെറിയ കഷണം നാരങ്ങ മുറിച്ച് എടുത്ത ശേഷം അതിലേക്ക് അൽപ്പം പഞ്ചസാര ഇടുക. ഇനി ഇത് ചുണ്ടിൽ നന്നായി തേച്ച് പിടിപ്പിച്ച് കഴുകി കളയുക.ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് നല്ല റിസൾട്ട് നൽകും.

Lemon and sugar | Pinterest

നാരങ്ങ

രാത്രി കിടക്കുന്നതിന് മുൻപ് നാരങ്ങ മാത്രം ചുണ്ടിൽ ഉരച്ച ശേഷം രാവിലെ കഴുകി വ്യത്തിയാക്കാം. ഒരു മാസം ഇങ്ങനെ ചെയ്യുന്നത് നല്ല വ്യത്യാസം പ്രകടമാക്കും.

Lemon | Pinterest

തേൻ

ഒരു ടേബിൾ സ്പൂൺ തേനും അൽപ്പം പഞ്ചസാരയും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും. ഇത് ചുണ്ടിലെ മൃതകോശങ്ങളെ പുറന്തള്ളി നിറം നൽകാൻ ബെസ്റ്റാണ്.

Honey | Pinterest

മഞ്ഞളും പാലും

ഒരു ചെറിയ പാത്രത്തിൽ 1 ടേബിൾസ്പൂൺ പാലും മഞ്ഞൾപ്പൊടിയും കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഇത് ചുണ്ടിൽ പുരട്ടി 5 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇതിന് ശേഷം ഒരു മോയ്സ്ചറൈസിംഗ് ലിപ് ബാം പുരട്ടുക. രണ്ടാഴ്ച വരെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് നിറം വർധിപ്പിക്കാൻ ഏറെ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ബദാം ഓയിൽ

നല്ലൊരു ബദാം ഓയിൽ വാങ്ങി ചുണ്ടുകളിൽ പുരട്ടുന്നത് ആഴ്ചകൾക്കുള്ളിൽ നിറം വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നതാണ്.

Almond oil | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File