തിങ്കളാഴ്ച ജോലിക്കു പോകാൻ പേടിയാണോ ? നിങ്ങളുടെ ഓഫീസ് ടോക്സിക്കായിരിക്കാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

സമകാലിക മലയാളം ഡെസ്ക്

ദിവസവും ഭയത്തോടെയും സമ്മർദത്തോടെയും ഓഫീസിലേക്ക് പോകേണ്ടി വരുന്നത് സാധാരണമല്ല. കോർപ്പറേറ്റ് രം​ഗത്തെ ടോക്സിസിറ്റി തിരിച്ചറിയാനുള്ള ചില മാർ​ഗങ്ങളും പരിഹാരവും നിർദേശിക്കുകയാണ് വിദ​ഗ്ധർ

Toxic Workplace | Pinterest

വ്യക്തമായ ആശയവിനിമയത്തിന്റെ അഭാവം ജീവനക്കാർക്കിടയിൽ അവിശ്വാസം സൃഷ്ടിക്കുകയും ജോലി കാര്യക്ഷമമായി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും.

Toxic Workplace | Pinterest

ഒരു പ്രോജക്ടിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ എല്ലാവരെയും അറിയിക്കാതിരിക്കുക, സഹപ്രവർത്തകർ ആവശ്യമായ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക, മാനേജ്മെന്റിൽനിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതിരിക്കുക തുടങ്ങി്യവ ടോക്സിക് ജോലിസ്ഥലത്തിന്റെ സൂചനകളാകാം.

Toxic Workplace | Pinterest

തുടർച്ചയായ ഡെഡ്ലൈനുകൾ, കൈകാര്യം ചെയ്യാനാകാത്ത ജോലിഭാരം, രാത്രി വൈകിയും വാരാന്ത്യങ്ങളിലും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് എല്ലാം ആരോഗ്യകരമല്ലാത്ത തൊഴിൽ സംസ്കാരത്തിന്റെ ലക്ഷണങ്ങളാണ്.

Toxic Workplace | Pinterest

ഒരു പിഴവ് സംഭവിച്ചാൽ അത് എങ്ങനെ പരിഹരിക്കാം എന്നതിനു പകരം ‘ആരാണ് തെറ്റ് ചെയ്തത്?’ എന്ന അന്വേഷണമാണ് നടക്കുന്നതെങ്കിൽ ശ്രദ്ധിക്കണം. തെറ്റുകളിൽനിന്ന് പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് പകരം കുറ്റം മറ്റൊരാളുടെ മേൽ ചുമത്തുന്ന സംസ്കാരം ജീവനക്കാരിൽ ഭയവും പരസ്പരം അവിശ്വാസവും വളർത്തും.

Toxic Workplace | Pinterest

ജീവനക്കാരുടെ അധ്വാനം നിരന്തരം അവഗണിക്കപ്പെടുകയും അവരുടെ സംഭാവനകൾ വിലമതിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് പ്രചോദനം കുറയ്ക്കും. ആരോഗ്യകരമായ ജോലിസ്ഥലത്ത് ജീവനക്കാരുടെ നേട്ടങ്ങളെ അംഗീകരിക്കുന്ന സംസ്കാരമാണ് ഉണ്ടാകേണ്ടത്.

Toxic Workplace | Pinterest

അപമാനിക്കൽ, പരിഹാസം, ഓഫീസ് ഗോസിപ്പ്, ബുള്ളിയിങ്, മറ്റുള്ളവരെ താഴ്ത്തിക്കാണിക്കൽ ഇവയെല്ലാം ജോലിസ്ഥലത്തെ വിഷലിപ്തമാക്കാം. മീറ്റിങ്ങുകൾ വഴക്കുകളായി മാറുക, മറ്റുള്ളവരോട് അലറുക, വ്യക്തിപരമായ സമയത്തിനും അതിരുകൾക്കും ബഹുമാനം നൽകാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കേണ്ട റെഡ് ഫ്ലാഗുകളാണ്

Toxic Workplace | Pinterest

ഓരോ ചെറിയ തീരുമാനവും പരിശോധിക്കുക, ദിവസം പലതവണ റിപ്പോർട്ട് ആവശ്യപ്പെടുക, ജീവനക്കാരുടെ തീരുമാനങ്ങളെ നിരന്തരം ചോദ്യം ചെയ്യുക എന്നിവ മൈക്രോമാനേജ്മെന്റ് ആണ്. ജീവനക്കാരിൽ വിശ്വാസമില്ലാത്ത ഇത്തരം സമീപനം സ്വാതന്ത്ര്യവും സർഗാത്മകതയും കുറയ്ക്കുകയും ആത്മവിശ്വാസത്തെ ബാധിക്കുകയും ചെയ്യും.

Toxic Workplace | Pinterest

ഒരു സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ അസാധാരണമായി വേഗത്തിൽ പുറത്തുപോകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ശമ്പളം മാത്രമായിരിക്കില്ല കാരണം. ടോക്സിക് തൊഴിൽ സംസ്കാരം ജീവനക്കാരുടെ രാജിക്ക് പ്രധാന കാരണമാകാം. ജീവനക്കാർ പോകുന്നതോടെ ബാക്കിയുള്ളവരുടെ ജോലിഭാരവും സമ്മർദവും വർധിക്കുകയും വീണ്ടും കൂടുതൽ പേർ ജോലി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യാം.

Toxic Workplace | Pinterest

ടോക്സിക് വർക്ക്‌പ്ലേസ് തിരിച്ചറിയേണ്ടത് ജോലിയിൽ പ്രവേശിച്ച ശേഷമല്ല. പുതിയ ജോലിക്ക് അപേക്ഷിക്കുമ്പോഴും ചില സൂചനകൾ ശ്രദ്ധിക്കാം. ഒരേ തസ്തികയിലേക്ക് നിരന്തരം ഒഴിവുകൾ പ്രസിദ്ധീകരിക്കുന്നത് ജീവനക്കാരുടെ ഉയർന്ന തോതിലുള്ള കൊഴിഞ്ഞുപോക്കിന്റെ സൂചനയായിരിക്കാം. സ്ഥാപനത്തെക്കുറിച്ചുള്ള ജീവനക്കാരുടെ ഓൺലൈൻ റിവ്യൂകളും പരിശോധിക്കാം.

Toxic Workplace | Pinterest

ഓഫീസിൽ മോശം പെരുമാറ്റമോ അന്യായമായ ഇടപെടലോ നേരിടുന്നുണ്ടെങ്കിൽ സംഭവങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് പ്രധാനമാണ്. തീയതി, സമയം, എന്താണ് സംഭവിച്ചത്, ആരൊക്കെയാണ് ഉണ്ടായിരുന്നത് തുടങ്ങിയ വിവരങ്ങൾ കുറിച്ചുവയ്ക്കാം. അനുചിതമായ ഇ-മെയിലുകൾ, സന്ദേശങ്ങൾ തുടങ്ങിയവയുടെ രേഖകളും സൂക്ഷിക്കാം.

Toxic Workplace | Pinterest

ടോക്സിക് തൊഴിൽ അന്തരീക്ഷം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെങ്കിൽ അവിടെനിന്ന് പുറത്തുകടക്കുന്നത് തെറ്റായ തീരുമാനമല്ല. എന്നാൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാതെ പെട്ടെന്ന് രാജിവയ്ക്കുന്നത് പലർക്കും പ്രായോഗികമാകണമെന്നില്ല. അതിനാൽ നിലവിലെ ജോലിയിൽ തുടരുന്നതിനിടെ തന്നെ പുതിയ അവസരങ്ങൾ അന്വേഷിക്കുക, അപേക്ഷകൾ അയയ്ക്കാൻ സമയം കണ്ടെത്തുക, സാമ്പത്തികമായി തയ്യാറെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം

Toxic Workplace | Pinterest

ശമ്പളവും കരിയറും പ്രധാനമാണ്. എന്നാൽ അതിനുവേണ്ടി നിരന്തരം അപമാനിക്കപ്പെടുകയോ ഭയത്തോടെ ജോലി ചെയ്യുകയോ മാനസികമായി തകർന്നുപോകുകയോ ചെയ്യേണ്ട സാഹചര്യം ആരോഗ്യകരമല്ല എന്നാണ് മാനസികാരോ​ഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Toxic Workplace | Pinterest