ശരീരഭാരം കുറയ്ക്കാൻ ഓട്സ് കഴിക്കാറുണ്ടോ? പരീക്ഷിക്കാം ഈ റെസിപ്പികൾ

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഓട്സ് ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരേ രുചിയിൽ കഴിക്കേണ്ടതില്ല. നാരുകൾ അടങ്ങിയ ഓട്സ് വയറുനിറഞ്ഞ തോന്നൽ നിലനിർത്താൻ സഹായിക്കുമെന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ ഇത് ഇടംപിടിക്കാറുണ്ട്.

Healthy Oats Recipes | Pinterest

വെജിറ്റബിൾ ഓട്സ്

ഒരു പാനിൽ സവാളയും പച്ചക്കറികളും അല്പം വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് ഓട്സും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കാം. കുരുമുളകും ആവശ്യത്തിന് ഉപ്പും ചേർക്കാം. എണ്ണയും ഉപ്പും അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Healthy Oats Recipes | Pinterest

ഓവർനൈറ്റ് ഓട്സ്

രാവിലെ പാചകം ചെയ്യാൻ സമയം കുറവുള്ളവർക്ക് അനുയോജ്യമായ റെസിപ്പിയാണിത്. തലേദിവസം രാത്രി തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രാവിലെ കഴിക്കാം.

Healthy Oats Recipes | Pinterest

ഓട്സ്, പാൽ, തൈര് എന്നിവ ഒരു പാത്രത്തിൽ കലർത്തുക. അരിഞ്ഞ ആപ്പിളും ചേർത്ത് മൂടിവച്ച് ഫ്രിഡ്ജിൽ കുറഞ്ഞത് നാലു മുതൽ ആറു മണിക്കൂർ വരെ സൂക്ഷിക്കാം. രാവിലെ കഴിക്കുന്നതിന് മുമ്പ് നന്നായി ഇളക്കുക. മധുരത്തിനായി പഞ്ചസാര ചേർക്കുന്നതിനു പകരം പഴത്തിന്റെ സ്വാഭാവിക മധുരം ഉപയോഗിക്കാം.

Healthy Oats Recipes | Pinterest

ഓട്സ് ഇഡലി

ഓട്സ് ചെറുതായി പൊടിച്ചെടുക്കുക. ഇതിലേക്ക് റവ, തൈര്, പച്ചക്കറികൾ, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡലി മാവിന്റെ പരുവത്തിലാക്കുക. കുറച്ചുനേരം മാറ്റിവച്ച ശേഷം ആവിയിൽ വേവിച്ചെടുക്കാം.

Healthy Oats Recipes | Pinterest

പഴങ്ങളും നട്സും ചേർത്ത ഓട്സ്

ഓട്സ് പാലിലോ വെള്ളത്തിലോ നന്നായി വേവിക്കുക. തീ ഓഫ് ചെയ്തശേഷം അരിഞ്ഞ പഴങ്ങളും ചെറുതായി മുറിച്ച ബദാമും കറുവപ്പട്ടപ്പൊടിയും ചേർക്കാം. നട്സിന്റെ അളവ് നിയന്ത്രിക്കുന്നത് മൊത്തം കലോറി നിയന്ത്രിക്കാൻ സഹായിക്കും.

Healthy Oats Recipes | Pinterest

മസാല ഓട്സ്

ഒരു പാനിൽ സവാളയും ഇഞ്ചിയും അല്പം വെള്ളം ചേർത്ത് വഴറ്റുക. പച്ചക്കറികളും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. തുടർന്ന് ഓട്സും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറച്ചുനേരം വേവിക്കാം. അവസാനം കുരുമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടോടെ കഴിക്കാം.

Healthy Oats Recipes | Pinterest
samakalika malayalam | samakalika malayalam