രാവിലെ ഉണർന്നാൽ ഉടൻ ഈ ശീലങ്ങളുണ്ടോ? വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കാം

സമകാലിക മലയാളം ഡെസ്ക്

രാവിലെ ഉണർന്നയുടൻ വെള്ളം കുടിക്കുന്നതിന് പകരം ചായയോ കാപ്പിയോ കുടിക്കുന്നവരാണോ? തിരക്കിനിടെ മൂത്രം പിടിച്ചുവയ്ക്കുന്നതും പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും പതിവാണോ? ഇത്തരം ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Morning Habits | Pinterest

രക്തത്തിൽനിന്ന് മാലിന്യങ്ങൾ അരിച്ചുമാറ്റുക, ശരീരത്തിലെ ദ്രാവകത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുക തുടങ്ങിയ സുപ്രധാന ജോലികളാണ് വൃക്കകൾ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ദിവസേനയുള്ള ജീവിതശൈലിയിൽ വൃക്കകളുടെ ആരോഗ്യത്തിനും ശ്രദ്ധ നൽകേണ്ടതുണ്ട്.

Morning Habits | Pinterest

രാത്രി ഉറങ്ങുന്ന സമയത്ത് ശരീരത്തിന് ജലാംശം നഷ്ടപ്പെടാം. രാവിലെ ഉണർന്ന ഉടൻ വെള്ളം കുടിക്കാതെ നേരിട്ട് ചായയിലേക്കോ കാപ്പിയിലേക്കോ പോകുന്നത് ജലാംശം പുനഃസ്ഥാപിക്കുന്നതു താമസിപ്പിക്കും.

Morning Habits | Pinterest

രാവിലെ ഉണർന്ന ശേഷം മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടായിട്ടും തിരക്കുമൂലം അത് നീട്ടിവയ്ക്കുന്ന ശീലം പലർക്കുമുണ്ട്. പതിവായി മൂത്രം പിടിച്ചുവയ്ക്കുന്നത് മൂത്രാശയത്തെയും മൂത്രവ്യവസ്ഥയെയും ബാധിക്കാം. മൂത്രമൊഴിക്കാൻ തോന്നിയാൽ വൈകിക്കാതിരിക്കുക.

Morning Habits | Pinterest

തലവേദന, ശരീരവേദന തുടങ്ങിയവയ്ക്കായി ചിലർ രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വേദനസംഹാരികൾ ഉപയോഗിക്കാറുണ്ട്. ചില വേദനസംഹാരികൾ, പ്രത്യേകിച്ച് NSAID വിഭാഗത്തിൽപ്പെട്ട മരുന്നുകൾ, അമിതമായോ ദീർഘകാലമായോ ഉപയോഗിക്കുമ്പോൾ വൃക്കകളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

Morning Habits | Pinterest

രാവിലെ വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാം. വ്യായാമത്തിന് ശേഷം ആവശ്യമായ ദ്രാവകം ശരീരത്തിന് ലഭിക്കാതെ വന്നാൽ നിർജലീകരണത്തിന് സാധ്യതയുണ്ട്. ഇത് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കാം.

Morning Habits | Pinterest

തിരക്കുമൂലം പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം പലരിലുമുണ്ട്. പിന്നീട് വിശപ്പ് കൂടുമ്പോൾ ഉയർന്ന അളവിൽ ഉപ്പും കൊഴുപ്പും അടങ്ങിയ ജങ്ക് ഫുഡുകളിലേക്ക് തിരിയാനും സാധ്യതയുണ്ട്. അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മർദം ഉയർത്തുകയും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാം.

Morning Habits | Pinterest

പ്രമേഹം, ഉയർന്ന രക്തസമ്മർദം, നേരത്തെയുള്ള വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണം. വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സംശയങ്ങളോ തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം.

Morning Habits | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam