പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

SREELAKSHMI P M

ഭൂമിയിലെ ഏറ്റവും അതിജീവനശേഷിയുള്ള ജീവികളില്‍ ഒന്നാണ് പാറ്റകള്‍ എന്നാണ് ശാസ്ത്രം പറയുന്നത്.

cockroach

ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത് ഏകദേശം 300 ദശലക്ഷം വര്‍ഷങ്ങളായി പാറ്റകള്‍ ഭൂമിയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്.

cockroach

ശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന പല ജീവികൾക്കും വംശനാശം സംഭവിച്ചെങ്കിലും, പാറ്റകള്‍ ഇന്നും ജീവനോടെയുണ്ട്. ഇതിന് പിന്നിലെ കാരണം എന്താണെന്നല്ലേ?

cockroach

മനുഷ്യന്‍ അടക്കമുള്ള ഏത് ജീവിയാണെങ്കിലും തലയില്ലെങ്കില്‍ ഉടന്‍ മരിക്കും. കാരണം അവയുടെ ശ്വാസം നിലയ്ക്കും എന്നത് കൊണ്ടാണ്.

cockroach

എന്നാൽ പാറ്റകൾക്ക് അവയുടെ തല പോയാൽ പോലും ജീവിക്കാൻ പറ്റും.കാരണം ഈ ജീവി ശ്വസിക്കാന്‍ വായയെയോ മൂക്കിനെയോ ആശ്രയിക്കുന്നില്ല.

cockroach

അതിന്റെ ശരീരം മുഴുവന്‍ സ്‌പൈറക്കിള്‍സ് എന്നറിയപ്പെടുന്ന ചെറിയ ദ്വാരങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ചെറിയ ദ്വാരങ്ങളിലൂടെ വായു നേരിട്ട് പാറ്റകളുടെ ശരീരത്തിലേക്ക് എത്തുന്നു.

cockroach

അതുകൊണ്ടാണ് തലയില്ലെങ്കിലും ശ്വസിക്കാന്‍ അതിന് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരാറില്ല.

cockroach

അതുപോലെ പാറ്റകള്‍ തണുത്ത രക്തമുള്ള ജീവികളാണ്.

Cockroaches

തണുത്ത രക്തമുള്ള ജീവിയായതിനാൽ അവയ്ക്ക് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയോ ശരീര താപനില നിലനിര്‍ത്താന്‍ ധാരാളം ഊര്‍ജ്ജം ഉത്പാദിപ്പിക്കുകയോ ചെയ്യേണ്ടതും ഇല്ല.

Cockroach | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam