സമകാലിക മലയാളം ഡെസ്ക്
നമ്മൾ ഇടുന്ന മിക്ക ജീൻസിലും ഒരു ചെറിയ പോക്കറ്റ് ശ്രദ്ധിച്ചിട്ടില്ലേ?
അതെന്തിനാണ് എന്ന് എത്ര പേർക്ക് അറിയാം? പലർക്കും അറിയില്ലല്ലോ.
ചിലർ ഇത് നാണയങ്ങൾ സൂക്ഷിക്കുന്നതിനാണെന്ന് കരുതുന്നു. മറ്റ് ചിലർ ഇത് ഒരു സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റാണെന്ന് പറയുന്നു.
ശരിക്കും എന്തിനാണ് ഈ കുഞ്ഞൻ പോകറ്റുകൾ?
ഈ പോക്കറ്റിന് പിന്നിൽ ഒരു കഥയുണ്ട്. ജീൻസ് കണ്ടുപിടിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്.
വാച്ച് പോക്കറ്റ്' അല്ലെങ്കില്‍ 'ഫോബ് പോക്കറ്റ്' എന്ന് വിളിക്കപ്പെടുന്ന ജീന്‍സിലെ ചെറിയ പോക്കറ്റ് ആദ്യമായി അവതരിപ്പിച്ചത് 1873ല്‍ ലെവി സ്‌ട്രോസ് & കമ്പനിയാണ്.
അക്കാലത്ത്, റിസ്റ്റ് വാച്ചുകൾ ഇന്നത്തെ പോലെ ജനപ്രിയമായിരുന്നില്ല. പകരം, തൊഴിലാളികളും വ്യാപാരികളും ചങ്ങലകളുള്ള ചെറിയ പോക്കറ്റ് വാച്ചുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഖനി തൊഴിലാളികള്‍, കൗബോയ്‌സ്, റെയില്‍വേ തൊഴിലാളികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ആ വാച്ചുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുളള കാര്യമായിരുന്നു.
പൊടി, കേടുപാടുകള്‍ എന്നിവയില്‍നിന്ന് പോക്കറ്റ് വാച്ചുകളെ സംരക്ഷിക്കുന്നതിനായിട്ടാണ് ജീന്‍സില്‍ ഇത്തരത്തില്‍ ഒരു ചെറിയ മിനി പോക്കറ്റ് രൂപകല്‍പ്പന ചെയ്തത്.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റിസ്റ്റ് വാച്ചുകള്‍ കൂടുതല്‍ പ്രചാരത്തിലായതോടെ വാച്ച് പോക്കറ്റിന്റെ ആവശ്യകത കുറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates