സമകാലിക മലയാളം ഡെസ്ക്
പണ്ട് നാട്ടിൻപുറങ്ങളിൽ നാടൻ പശുവിന്റെ പാലുകൾ സുലഭമായിരുന്നു. എന്നാലിന്നതിന്‍റെ ലഭ്യത കുറഞ്ഞു. കൂടുതൽ പേരും പാക്കറ്റ് പാലുകളാണ് ഉപയോഗിക്കുന്നത്.
പാക്കറ്റ് പാലാണെങ്കിലും ഉപയോഗിക്കും മുമ്പ് നന്നായി തിളപ്പിക്കുകയെന്നതാണ് നമ്മുടെ ശീലം.
എന്നാൽ എല്ലാ പാക്കറ്റ് പാലുകളും തിളപ്പിച്ച് കുടിക്കേണ്ടതുണ്ടോ എന്ന് നോക്കാം.
എല്ലാ പാക്കറ്റ് പാലും തിളപ്പിച്ച് കുടിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പാസ്ചറൈസ്ഡ് പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ടതില്ല. പാക്കറ്റ് പാലുകൾ നിശ്ചിത താപനിലയിൽ ചൂടാക്കിയ ശേഷം അണുവിമുക്തമാക്കിയതിനെയാണ് പാസ്ചറൈസേഷന് എന്ന് പറയുന്നത്. പാസ്ചറൈസ്ഡ് പാലാണോ എന്നത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
പാൽ ചൂടോടെ കുടിക്കണം എന്ന് നിർബന്ധമുള്ളവർക്കോ, കുട്ടികൾക്ക് കൊടുക്കുന്നവരോ പാസ്ചറൈസ്ഡ് പാൽ വെറുതെ ഒന്ന് ചൂടാക്കിയാൽ മതി, തിളപ്പിക്കേണ്ട ആവശ്യമില്ല.
എന്നാൽ പാസ്ചറൈസ് ചെയ്തിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ അല്ലെന്നു സംശയം തോന്നുണ്ടെങ്കിൽ അവ നന്നായി തിളപ്പിച്ച് തന്നെ ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
പാക്കറ്റുകളിൽ ലഭിക്കുന്ന ഫുൾ ക്രീം പാലും നന്നായി തിളപ്പിച്ച് ഉപയോഗിക്കണം. അതേസമയം, കറന്നെടുത്ത പാലാണെങ്കിൽ നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates