അലമാരയിൽ വസ്ത്രങ്ങൾ കുത്തിനിറക്കാറുണ്ടോ? ഈ ശീലങ്ങൾ വസ്ത്രങ്ങളുടെ ആയുസ് കുറയ്ക്കും

സമകാലിക മലയാളം ഡെസ്ക്

അലമാര തുറക്കുമ്പോൾ വസ്ത്രങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണോ? ഇഷ്ടമുള്ള വസ്ത്രങ്ങൾ പോലും കണ്ടെത്താൻ പാടുപെടുന്ന തരത്തിൽ എല്ലാം കുത്തിനിറച്ചാണോ സൂക്ഷിക്കുന്നത്?

Wardrobe Mistakes | Pinterest

വസ്ത്രങ്ങൾ നന്നായി മടക്കി വച്ചാൽ മാത്രം അവ ദീർഘകാലം പുതിയത് പോലെ ഇരിക്കുമെന്ന് കരുതേണ്ട. അലമാരയിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന രീതിയിലെ ചില ചെറിയ തെറ്റുകൾ തുണിയുടെ ഗുണനിലവാരത്തെയും രൂപത്തെയും ബാധിച്ചേക്കാം.

Wardrobe Mistakes | Pinterest

കൂടുതൽ വസ്ത്രങ്ങൾ ഒരുമിച്ച് കുത്തിനിറച്ചുവയ്ക്കുന്നത് അലമാരയിലെ വായുസഞ്ചാരം കുറയ്ക്കാം. വസ്ത്രങ്ങൾ തമ്മിൽ ഇടതിങ്ങി കിടക്കുമ്പോൾ ചുളിവുകളും മടക്കുകളും കൂടുതൽ ഉണ്ടാകാം. അലമാരയിൽ ഇടം കുറവാണെങ്കിൽ വസ്ത്രങ്ങൾ മടക്കിവയ്ക്കാനും എടുക്കാനും ബുദ്ധിമുട്ടാകും. ഉപയോഗിക്കാത്ത വസ്ത്രങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നത് നല്ലതാണ്.

Wardrobe Mistakes | Pinterest

കഴുകിയ വസ്ത്രം പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമേ അലമാരയിൽ വയ്ക്കാവൂ. ചെറിയ ഈർപ്പം പോലും അടഞ്ഞ അലമാരയ്ക്കുള്ളിൽ കുടുങ്ങിയാൽ ദുർഗന്ധത്തിനും പൂപ്പൽ വരാനും കാരണമാകും. പ്രത്യേകിച്ച് മഴക്കാലത്തും ഈർപ്പം കൂടുതലുള്ള ദിവസങ്ങളിലും വസ്ത്രങ്ങൾ പൂർണമായി ഉണങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Wardrobe Mistakes | Pinterest

ഒരു ദിവസം ധരിച്ച വസ്ത്രം വൃത്തിയുള്ളതാണെന്ന് തോന്നിയാലും ഉടൻ തന്നെ മറ്റ് വസ്ത്രങ്ങൾക്കൊപ്പം മടക്കി വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിലെ വിയർപ്പ്, ചർമ്മത്തിലെ എണ്ണ, പെർഫ്യൂം തുടങ്ങിയവ വസ്ത്രത്തിൽ അവശേഷിച്ചേക്കാം. അതിനാൽ ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കാനാണെങ്കിൽ ആദ്യം കുറച്ചുസമയം വായുസഞ്ചാരമുള്ള സ്ഥലത്ത് വിരിച്ചോ തൂക്കിയോ വയ്ക്കാം.

Wardrobe Mistakes | Pinterest

എല്ലാ വസ്ത്രങ്ങൾക്കും ഹാങ്ങർ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ചില നിറ്റ്‌വെയർ, കട്ടിയുള്ള സ്വെറ്ററുകൾ തുടങ്ങിയവ തൂക്കി വയ്ക്കുമ്പോൾ സ്വന്തം ഭാരത്തിൽ വലിഞ്ഞ് ഷെയിപ്പ് മാറാൻ സാധ്യതയുണ്ട്. ഇത്തരം വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നതാണ് കൂടുതൽ അനുയോജ്യം. അതേസമയം ഷർട്ടുകൾ, ബ്ലേസറുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഹാങ്ങർ ഉപയോഗിക്കുന്നത് ഷെയിപ്പ് നിലനിർത്താൻ സഹായിക്കും.

Wardrobe Mistakes | Pinterest

അലമാരയ്ക്കുള്ളിലേക്ക് നേരിട്ട് ശക്തമായ സൂര്യപ്രകാശം എത്തുന്നുണ്ടെങ്കിൽ വസ്ത്രങ്ങളുടെ നിറം മങ്ങാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഡാർക്ക് നിറത്തിലുള്ള ഫാബ്രിക്കുകൾ, ചില ലോലമായ വസ്ത്രങ്ങൾ എന്നിവ ദീർഘനേരം ശക്തമായ വെളിച്ചത്തിന് വിധേയമാകുമ്പോൾ നിറത്തിൽ മാറ്റം വരാം.

Wardrobe Mistakes | Pinterest

ഡ്രൈ ക്ലീനിംഗ് കഴിഞ്ഞ് ലഭിക്കുന്ന പ്ലാസ്റ്റിക് കവറിൽ തന്നെ വസ്ത്രങ്ങൾ ദീർഘകാലം സൂക്ഷിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് അതിലോലമായ അല്ലെങ്കിൽ പ്രത്യേക അവസരത്തിനുവേണ്ടിയുള്ള വസ്ത്രങ്ങൾ ദീർഘകാലം അടച്ച പ്ലാസ്റ്റിക്കിൽ വെച്ചാൽ വായുസഞ്ചാരം കുറയും.

Wardrobe Mistakes | Pinterest

വസ്ത്രങ്ങൾ മാത്രം വൃത്തിയായി സൂക്ഷിച്ചാൽ പോരാ. അലമാരയുടെ അകവും ഇടയ്ക്കിടെ വൃത്തിയാക്കണം. പൊടി, ഈർപ്പം, ചെറിയ അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നുണ്ടോ എന്ന് പരിശോധിക്കുക. അലമാര വൃത്തിയാക്കിയ ശേഷം അത് പൂർണമായി ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമേ വസ്ത്രങ്ങൾ തിരികെ വയ്ക്കാവൂ.

Wardrobe Mistakes | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File