സമകാലിക മലയാളം ഡെസ്ക്
വർഷങ്ങളായി മനുഷ്യരെ കുഴക്കുന്ന ഒരു ചോദ്യമുണ്ട്, സീബ്രയ്ക്ക് വെളുത്ത ശരീരത്തില്‍ കറുത്ത വരകളാണോ, അതോ കറുത്ത ശരീരത്തില്‍ വെളുത്ത വരകളാണോ?
ഒടുവില്‍ ശാസ്ത്രലോകം ഇതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്.
നിരവധി ഗവേഷണങ്ങളും ജീവശാസ്ത്ര പഠനങ്ങളും തെളിയിക്കുന്നത്, സീബ്രകള്‍ അടിസ്ഥാനത്തില്‍ കറുത്ത നിറമുള്ള മൃഗങ്ങളാണെന്നും അവയുടെ ശരീരത്തില്‍ പിന്നീട് വെളുത്ത വരകള്‍ രൂപപ്പെടുന്നതാണെന്നും ആണ്.
ഈ കണ്ടെത്തലിന് ഏറ്റവും വലിയ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത് "മിറ" എന്ന അപൂർവ സീബ്രയാണ്.
സാധാരണ സീബ്രകളെപ്പോലെ കറുത്ത വരകള്‍ ഇല്ലാതെ വെളുത്ത പുള്ളികളോടുകൂടിയ അസാധാരണ ശരീരഘടനയോടെയായിരുന്നു മിറ ജനിച്ചത്.
ഇതിലൂടെ സീബ്രയുടെ അടിസ്ഥാന ത്വക്ക് നിറം കറുപ്പാണെന്നും അതിന് മുകളിലാണ് വെളുത്ത പാറ്റേണുകള്‍ രൂപപ്പെടുന്നതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ഗർഭാവസ്ഥയില്‍ സീബ്രയുടെ ഭ്രൂണവളർച്ച പഠിച്ചപ്പോഴും ആദ്യം കറുത്ത നിറം രൂപപ്പെടുകയും പിന്നീട് ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
സീബ്രകള്‍ കുതിരകളും കഴുതകളും ഉള്‍പ്പെടുന്ന ഇഖ്വിഡെ കുടുംബത്തിലെ അംഗങ്ങളാണ്.
എന്നാല്‍ കുടുംബത്തിലെ മറ്റു ജീവികളില്‍ നിന്ന് ഇവയെ പൂർണമായി വേർതിരിക്കുന്നത് ശരീരത്തിലെ വരകളാണ്.
ആഫ്രിക്കയിലെ വിശാലമായ സാവന്ന പുല്‍മേടുകളിലും വരണ്ട വനപ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates