സമകാലിക മലയാളം ഡെസ്ക്
വീടിനുള്ളിൽ വലിയ ചെലവില്ലാതെ വളർത്താൻ പറ്റിയ ചെടിയാണ് മണിപ്ലാന്റ്. നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാതെ മണ്ണിലോ വെള്ളത്തിലോ നമ്മുക്ക് മണിപ്ലാൻ വളർത്താം.
വീടിനുള്ളിൽ മണിപ്ലാന്റ് വളർത്തുന്നത് സമ്പത്ത് വർധിപ്പിക്കാൻ സഹായിക്കുമെന്നൊരു വിശ്വാസമുണ്ട്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായത് കൊണ്ടാണ് ഇതിന് മണിപ്ലാന്റ് എന്ന് പേര് വന്നതെന്നാണ് പറയപ്പെടുന്നത്.
അന്തരീക്ഷത്തിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ്, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ആഗിരണം ചെയ്ത് വായു ശുദ്ധീകരിക്കാൻ മണിപ്ലാന്റിന് കഴിയും.
വാസ്തു ശാസ്ത്രവും ഫെങ്‌ഷൂയിയും പ്രകാരം മണിപ്ലാന്റ് വളർത്തുന്നത് വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും നെഗറ്റീവ് എനർജി അകറ്റാനും സഹായിക്കുമെന്നാണ്.
വാസ്തുശാസ്ത്രം പ്രകാരം മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ദിശയിൽ നടുന്നതാണ് ഏറ്റവും ശുഭകരം. വീടിന്റെ വടക്കുകിഴക്ക് ദിശയിൽ ഒരിക്കലും മണി പ്ലാന്റ് സ്ഥാപിക്കരുത്, ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു.
വീടിനുള്ളിലെ പച്ചപ്പ് കാഴ്ചയ്ക്ക് കുളിർമ നൽകുന്നതിനൊപ്പം മാനസികമായ ഉന്മേഷം നൽകാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
മണിപ്ലാന്റ് മണ്ണിലാണ് വളർത്തുന്നതാണെങ്കിൽ മുകൾഭാഗത്തെ മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനയ്ക്കുക. അമിതമായി വെള്ളമൊഴിച്ചാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. വെള്ളത്തിലാണ് നടുന്നതെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം മാറ്റി കൊടുക്കണം.
വീടിനുള്ളിലെ വെളിച്ചമുള്ള ഇടങ്ങളോ ബാൽക്കണിയോ ആണ് ഏറ്റവും അനുയോജ്യം. മണിപ്ലാന്റ് റേഡിയേഷൻ കുറയ്ക്കാൻ സഹായിക്കുമെന്നും കരുതുന്നവരുണ്ട്.