ചിക്കൻ അമിതമായി കഴുകിയാൽ രോഗാണുക്കൾ ഇല്ലാതാകുമോ?

സമകാലിക മലയാളം ഡെസ്ക്

നമ്മളിൽ പലരും കടയിൽ നിന്ന് ചിക്കൻ വാങ്ങിക്കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് അത് പൈപ്പിന് താഴെ വെച്ച് നന്നായി കഴുകുക എന്നതാണ്.

A person cleaning a chicken under running water

വൃത്തിയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും, യഥാർഥത്തിൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

A person cleaning a chicken under running water

പച്ചക്കോഴിയിൽ സ്വാഭാവികമായും കാണപ്പെടുന്ന സാൽമൊണല്ല, കാംപിലോബാക്റ്റർ തുടങ്ങിയ ബാക്ടീരിയകളാണ് വില്ലന്മാർ.

A person cleaning a chicken under running water

ചിക്കൻ കഴുകുമ്പോൾ വെള്ളം തെറിക്കുന്നതിലൂടെ കണ്ണിന് കാണാൻ കഴിയാത്ത ബാക്ടീരിയകൾ സിങ്ക്, പൈപ്പ്, പരിസരത്തുള്ള പാത്രങ്ങൾ, പച്ചക്കറികൾ എന്നിവയിലേക്ക് അതിവേഗം പടരുന്നു. ഇതിനെയാണ് ക്രോസ് കണ്ടാമിനേഷൻ എന്ന് വിളിക്കുന്നത്.

Chicken washing

വെള്ളം കൊണ്ട് കഴുകുന്നത് മാംസത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കില്ല. മറിച്ച് അവയെ അടുക്കളയിലാകെ പടർത്താനേ സഹായിക്കൂ.

Chicken washing

ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ഏക മാർഗ്ഗം ഇറച്ചി കൃത്യമായ താപനിലയിൽ (ഏകദേശം 74 ഡിഗ്രി) നന്നായി വേവിക്കുക എന്നത് മാത്രമാണ്.

Cooking chicken

കടയിൽ നിന്ന് വാങ്ങുന്ന ചിക്കൻ അമിതമായി കഴുകാതെ തന്നെ പാകം ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

Chicken washing

ഇറച്ചിയിലെ രക്തമോ ഈർപ്പമോ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ ഒരു പേപ്പർ ടവൽ ഉപയോഗിച്ച് ഒപ്പിയെടുക്കുക. ഉപയോഗശേഷം ഈ പേപ്പർ ഉടൻ തന്നെ സുരക്ഷിതമായി കളയണം.

Chicken

ചിക്കൻ കൈകാര്യം ചെയ്ത ഉടൻ തന്നെ കൈകൾ സോപ്പിട്ട് നന്നായി കഴുകുക.

Washing Hands | Pexels

ചിക്കൻ വെച്ച പാത്രങ്ങളും മുറിക്കാൻ ഉപയോഗിച്ച ബോർഡും സിങ്കും അണുനാശിനി ഉപയോഗിച്ച് ഉടൻ വൃത്തിയാക്കാൻ മറക്കരുത്.

Wooden cutting board | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam