സമകാലിക മലയാളം ഡെസ്ക്
തിരക്കിട്ട ജീവിതത്തിൽ മിക്കവരും പച്ചക്കറികളും പാകം ചെയ്ത ഭക്ഷണവുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്നവരാണ്.
എന്നാൽ ചീര പോലുള്ള ഇലക്കറികളുടെ കാര്യത്തിൽ ഈ ശീലം എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇലക്കറികൾ ഫ്രിഡ്ജില്‍ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചീരയും മറ്റ് ഇലക്കറികളും പാകം ചെയ്ത് ഫ്രിഡ്ജില്‍ വയ്ക്കുന്ന ശീലം പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
ചീരയിൽ വലിയ അളവിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്.
വേവിച്ച ചീര വീണ്ടും ചൂടാക്കുമ്പോഴോ ശരിയായ താപനിലയിൽ അല്ലാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോഴോ ഈ നൈട്രേറ്റുകൾ നൈട്രൈറ്റുകളായും പിന്നീട് ശരീരത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളായും മാറാൻ സാധ്യതയുണ്ട്.
ഇത് വയറിളക്കം, ഛർദ്ദി ഉൾപ്പെടെയുള്ള ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
പരമാവധി ഇലക്കറികൾ അപ്പപ്പോൾ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.
പാകം ചെയ്ത ഇലക്കറികൾ ഫ്രിഡ്ജില്‍ വെയ്ക്കേണ്ടി വന്നാൽ, പാകം ചെയ്തതിന് ശേഷം പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അവ വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം
പാകം ചെയ്ത ഇലക്കറികൾ അത്യാവശ്യഘട്ടങ്ങളിൽ പരമാവധി ഒന്നോ രണ്ടോ ദിവസം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണം മുഴുവനായി വീണ്ടും ചൂടാക്കുന്നതിന് പകരം, കഴിക്കാൻ ആവശ്യമുള്ളത് മാത്രം എടുത്ത് ഒരു തവണ ചൂടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
വീണ്ടും വീണ്ടും ചൂടാക്കുന്നത് ഭക്ഷണത്തിലെ പോഷകങ്ങൾ നശിപ്പിക്കുക മാത്രമല്ല, വിഷാംശം വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates