വേനലാണ്, കൊടും ചൂടില്‍ നായ്ക്കള്‍ക്ക് വേണം പ്രത്യേക കരുതല്‍

സമകാലിക മലയാളം ഡെസ്ക്

ഉയര്‍ന്ന ചൂടില്‍ ശരീരതാപനില ക്രമീകരിക്കാന്‍ കഴിയാതെ വന്നാല്‍ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയാണ്.

Dog | Pinterest

ചൂടുകൂടുമ്പോള്‍ വിയര്‍ത്ത് ശരീരമൊന്ന് തണുപ്പിക്കുന്നതിന് വേണ്ട വിയര്‍പ്പുഗ്രന്ഥികള്‍ മനുഷ്യരില്‍ ഉള്ളതു പോലെ നായ്ക്കളുടെ ശരീരത്തിലില്ലെന്നതാണ് ഇവയുടെ പ്രധാന പ്രശ്‌നം.

Dog | Pinterest

ഊര്‍ജസ്വലരായ നായ ഇനങ്ങളെ പകല്‍ച്ചൂടില്‍ ഇറക്കിവിട്ടാല്‍ താപാഘാതത്തിന് സാധ്യതയുണ്ട്.

Dog | Pinterest

നായ്ക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Dog | Pinterest

നായ്ക്കള്‍ക്ക് മുഴുവന്‍ സമയവും തണുത്ത കുടിവെള്ളം ഉറപ്പാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ ഇനം നായ്ക്കള്‍ക്ക് 2-3 ലിറ്റര്‍ വരെ കുടിവെള്ളവും ഇടത്തരം ഇനം നായ്ക്കള്‍ക്ക് 4-5 ലിറ്റര്‍ വരെ കുടിവെള്ളവും വലിയ ജനുസ്സ് നായ്ക്കള്‍ക്ക് 6-10 ലിറ്റര്‍ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചൂടുകാലത്ത് നായ്ക്കള്‍ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളില്‍ തീറ്റ നല്‍കുന്നത് ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഒരു ദിവസം നല്‍കുന്ന തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നല്‍കണം. ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാരത്തില്‍ യീസ്റ്റ്, അല്ലെങ്കില്‍ മറ്റ് പ്രോബയോട്ടിക്കുകള്‍ ഉള്‍പ്പെടുത്തണം.

പ്രതീകാത്മക ചിത്രം | Pinterest

വിറ്റാമിന്‍ സി, ഇ എന്നിവ അടങ്ങിയ ടാബ്ലെറ്റുകളും, ലിവര്‍ ടോണിക്കുകളും പതിവായി നല്‍കി ശരീരസമ്മര്‍ദം ഒട്ടൊക്കെ കുറയ്ക്കാം. പപ്പായ, തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ നായ്ക്കളുടെ പകല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

കൂടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട്, വൈക്കോല്‍ എന്നിവ പാകുന്നതും ചണച്ചാക്കോ, പനയോലയോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും.

Dog cage | Pinterest

താപാഘാതം തടയുന്നതിനായി പകല്‍, നനച്ച തുണികൊണ്ട് നായ്ക്കളുടെ ശരീരം തുടച്ചു നല്‍കാം.

പ്രതീകാത്മക ചിത്രം | Pinterest

നായ്ക്കളുടെ കൂട്ടില്‍ ഒരു ഫാന്‍ ഒരുക്കി നല്‍കാവുന്നതാണ് വേനലില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ദിവസവും ഇടക്കിടെ നായ്ക്കളെ നനച്ചുനല്‍കുന്ന രീതി ശാസ്ത്രീയമല്ല.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File