കാലിലെ ഈ 6 ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

സമകാലിക മലയാളം ഡെസ്ക്

കാലിനുണ്ടാകുന്ന വേദനയും നീരുമൊന്നും നിസ്സാരമാക്കരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതൊരു പക്ഷെ ഹൃദയാരോ​ഗ്യമോ വൃക്കകളോ തകരാറിലാകുന്നതിന്റെ ആദ്യ സൂചനയാകാം.

Leg pain | Pinterest

കാലിലെ നീർവീക്കം

കാലുകളിലെ നീർവീക്കത്തിനൊപ്പം ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്. ശരീരത്തിലെ കോശങ്ങളിൽ ദ്രാവകം അടിഞ്ഞുകൂടാന്നതാണ് വീക്കം ഉണ്ടാകുന്നത്. ഇത് ഹൃദയാരോ​ഗ്യം താറുമാറാകുന്നതിന്റെ ലക്ഷണമാണ്.

Leg Pain | Pinterest

കാലിന് മരവിപ്പ്

അടിക്കടി കാലുകളിൽ മരവിപ്പ് അനുഭവപ്പെടുന്നുവെങ്കിൽ സൂക്ഷിക്കണം. ഇത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന ആരോ​ഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം. അതായത്, കാലിലെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്.

Leg numbness | Pinterest

രാത്രിയിൽ കാലിലെ മസിൽ വേദന

രാത്രി കിടക്കുമ്പോൾ ഇടയ്ക്കിടെ മസിൽ വേദന ഉണ്ടാകുന്നത് സൂക്ഷിക്കണം. രക്തയോട്ടം മോശമാകുന്നതും വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാരണം ഇത് സംഭവിക്കാം. ചില മരുന്നുകളുടെ പാർശ്വഫലമായും മസിലു വേദന ഉണ്ടാകാം.

Muscle Pain | Pinterest

കാലിന്റെ ചർമത്തിന് നിറം വ്യത്യാസപ്പെടുക

കാൽ പാദത്തിലെ ചർമത്തിന് ഒരു ചുവപ്പ് കലർന്ന തവിട്ട് അല്ലെങ്കിൽ പർപ്പിൾ പോലുള്ള ഇരുണ്ട നിറം അനുഭവപ്പെടാറുണ്ടോ? വെനസ് സ്റ്റാസിസ് ഡെർമറ്റൈറ്റിസ് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ക്രോണിക് വെനസ് ഇൻസഫിഷൻസി (സിവിഐ) രോ​ഗികളിലാണ് കാണപ്പെടാറുള്ളത്.

Venous Disease | Pinterest

കാലിൽ ഇക്കിളി

ദീർഘനേരം കാലുകൾ അനക്കാതെ വയ്ക്കുമ്പോൾ കാലിൽ മരവിപ്പും ഇക്കളിയും താൽക്കാലികമായി ഉണ്ടാകാം. എന്നാൽ ഇത് സ്ഥിരമായാൽ പ്രമേഹ സൂചനയായി കാണാം. കാലുകളിൽ സൂചി കുത്തുന്ന പോലെയുള്ള സംവേദനങ്ങളുടെ സാന്നിധ്യം പ്രമേഹ ന്യൂറോപ്പതിയെ സൂചിപ്പിക്കുന്നു.

Leg Numbness | Pinterest

പെട്ടെന്ന് ചുവപ്പ് നിറം

കാലിൽ അസാധാരണമായി ചുവപ്പ് നിറം ശ്രദ്ധയിൽ പെട്ടാൽ, അത് അവഗണിക്കരുത്. ഇത് ഡീപ് വെയ്ൻ ത്രോംബോസിസിന്റെ (DVT) സാധ്യതയുള്ള ലക്ഷണമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡിവിടി രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്.

Leg Pain | Pinterest
Samakalika malayalam | file