സമകാലിക മലയാളം ഡെസ്ക്
നല്ല ആരോഗ്യം ഉറപ്പാക്കാൻ ഒരാൾ അയാളുടെ ഭക്ഷണ സമയത്തിന്റെയും ശീലങ്ങളുടെയും കാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട്.
ഉചിതമല്ലാത്ത ദഹനം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്നതിനാൽ എന്ത് കഴിക്കണം? എത്ര കഴിക്കണം? എന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണത്തിന് മുമ്പും ശേഷവും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയേണ്ടതും പ്രധാനമാണ്.
ഭക്ഷണത്തിനു ശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഭക്ഷണത്തിന് ശേഷം ഉടനടി കുളിക്കരുത്. കുളിക്കുമ്പോൾ ശരീര താപനില മാറും. ശരീരത്തെ അതിന്റെ യഥാർത്ഥ ഊഷ്മാവിലേക്ക് തിരികെ കൊണ്ടുവരാൻ രക്തം ആമാശയത്തിന്റെ ഉപരിതലത്തിൽ നിന്ന് ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വ്യതിചലിക്കുകയും ദഹനം മന്ദഗതിയിലാകുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ച ശേഷമുള്ള വ്യായാമം ഒഴിവാക്കുക. ഭക്ഷണത്തിന് തൊട്ടുപിന്നാലെയുള്ള കഠിനമായ വ്യായാമം ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. ഇത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ഛർദ്ദിയിലേക്ക് നയിക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യും.
ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ചതിന് ശേഷം കിടക്കാനുള്ള ആഗ്രഹം പൊതുവെ എല്ലാവർക്കും തോന്നാറുള്ളതാണ്. ഇത് ദഹനരസങ്ങൾ ഉയർന്നു വരാനും കഠിനമായ നെഞ്ചെരിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു.
ആഹാരം കഴിച്ച ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. അധികമായി വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ആഹാരത്തിന് ശേഷം ചായ, കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. കാരണം ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് പോലുള്ള ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന ചില ഫിനോളിക് സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates