സമകാലിക മലയാളം ഡെസ്ക്
ഏത് സീസണിലും എല്ലാവരും ഒരുപോലെ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ.
ജലാംശം ധാരാളമുള്ളതിനാലും കലോറി കുറവായതിനാലും വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർക്കും തണ്ണിമത്തൻ നല്ലതാണ്.
എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്.
തണ്ണിമത്തൻ കഴിച്ച് കഴിഞ്ഞാലുടൻ വെള്ളം കുടിക്കാൻ പാടില്ല.ദഹനനാളിയിൽ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വേഗത്തിലാക്കാൻ ഇത് കാരണമാകും.ഇത് ഗ്യാസ്, ബ്ളോട്ടിംഗ് എന്നിവയ്ക്കും കാരണമാകുന്നു
തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് കഴിച്ചതിന് പുറമേ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും. ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും
തണ്ണിമത്തൻ കഴിച്ചയുടൻ മുട്ട കഴിക്കരുത്. മുട്ടയിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകൾ തണ്ണിമത്തനും വയറ്റിലെത്തുമ്പോൾ രണ്ടും പരസ്പരം ദഹനത്തെ തടയും. ഇതുമൂലം ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
പ്രോട്ടീൻ അടങ്ങിയ പയര്‍വര്‍ഗങ്ങളും തണ്ണിമത്തനൊപ്പം കഴിക്കുന്നത് നല്ലതല്ല. തണ്ണിമത്തനില്‍ നിന്ന് വിറ്റാമിനുകളും ധാതുക്കളും സ്റ്റാർച്ചുമൊക്കെ ശരീരത്തിലെത്തുന്നതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കും. ഇത് വയർ കേടാകാൻ കാരണമാകും.
പ്രമേഹരോഗികൾ കൂടുതലായി തണ്ണിമത്തൻ കഴിക്കുന്നതും ഒഴിവാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates