സമകാലിക മലയാളം ഡെസ്ക്
എല്ലാ ഭക്ഷണങ്ങളും വെറും വയറ്റിൽ കഴിക്കാം എന്ന് കരുതുന്നവരാണ് നമ്മളിൽ ചിലരെങ്കിലും.
എന്നാൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട് എന്ന് എത്രപേർക്ക് അറിയാം.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൽ ഏതൊക്കെയെന്ന് നോക്കാം.
സിട്രിക് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളിൽ ധാരാളമായി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഇത് കഴിക്കുന്നത് നിങ്ങളുടെ ആമാശയത്തെ കുഴപ്പത്തിൽ ആക്കുകയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ
ഒഴിഞ്ഞ വയറ്റിൽ സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് തൽക്ഷണം രക്തത്തിലെ ഗ്ലൂക്കോസ് ഉയരാനും കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ
വെറും വയറ്റിൽ ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണമാണ് വറുത്ത പലഹാരങ്ങളും വറുത്ത ഭക്ഷണ വസ്തുക്കളും. വറുത്ത ഭക്ഷണം ഭാരം ഉള്ളതും കൊഴുപ്പ് കൂടുതൽ ഉള്ളതുമാണ്. അത് എളുപ്പത്തിൽ ദഹിപ്പിക്കാൻ കഴിയില്ല.
കഫീൻ അടങ്ങിയ പാനീയങ്ങൾ
കാപ്പി പോലുള്ള കഫീനടങ്ങിയ ചില പാനീയങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് അത്ര നല്ലതല്ല. ചില പാനീയങ്ങളിലെ കഫീൻ ആമാശയ സംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കുകയും ശരീരവണ്ണം മലബന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യും.
കാർബണേറ്റ് പാനീയങ്ങൾ
ഇതിൽ അടങ്ങിയിരിക്കുന്ന കാർബൺഡയോക്സൈഡ് വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുകയും വയറു വീർക്കുന്നതിനു കാരണമാവുകയും ചെയ്യും.
തക്കാളി
തക്കാളിയിൽ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് വെറും വയറ്റിൽ കഴിച്ചാൽ വയറ്റിൽ പ്രശ്നം ഉണ്ടാക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates