ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

സമകാലിക മലയാളം ഡെസ്ക്

പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിൽ ഒഴിവാക്കാനാവില്ല. ഇവ ശരീരത്തിന് പല തരത്തിലുള്ള ​ഗുണങ്ങളാണ് നൽകുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പച്ചക്കറികളിൽ മിക്കതും വേവിച്ച് കഴിക്കുന്നതാണ് നല്ലത്. എന്നാൽ ചിലത് സാലഡുകളായി പച്ചയ്ക്ക് കഴിക്കാനും കഴിയും.

Vegatable salad | Pinterest

ചീര,ക്യാരറ്റ് എന്നിവ വേവിക്കുന്നത് ഏറെ നല്ലതാണ്. ഇത് ശക്തമായ കോശങ്ങളെ വിഭജിക്കുകയും ബീറ്റാ കരോട്ടിൻ, അയൺ എന്നീ സംയുക്തങ്ങളെ പുറത്തേക്ക് വിടുകയും ചെയ്യും.

Spinach and carrot salad | Pinterest

വേവിക്കുന്നതിലൂടെ ധാതുക്കളുടെ ആ​ഗിരണത്തെ തടയാൻ കഴിയുന്ന ഓക്സലേറ്റുകൾ പോലുള്ള ചില പോഷക വിരുദ്ധ ഘടകങ്ങളുടെ അളവ് കുറയ്ക്കാനും കഴിയും.

Veg salad | Pinterest

കണ്ണിന്റെ ആരോ​ഗ്യത്തിന് ക്യാരറ്റ് വളരെ നല്ലതാണ്. ഇത് തിളപ്പിക്കുകയോ വേവിക്കുകയോ ചെയ്യുന്നത് അതിലെ കോശഭിത്തികളെ തകർക്കുന്നു. ബീറ്റാ കരോട്ടിന്റെ ജൈവ ലഭ്യത വർദ്ധിപ്പിക്കുന്നു. ഇത് ശരീരം വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു.രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

Carrots | pexels

ചീരയിൽ ഇരുമ്പ്, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചീര തിളപ്പിക്കുന്നത് ഓക്സാലിക് ആസിഡിനെ കുറയ്ക്കുന്നു. ഇത് കാൽസ്യം, ഇരുമ്പ് എന്നിവയുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. ഡയറ്റിൽ ചീര ഉൾപ്പെടുത്തുമ്പോൾ വേവിച്ച് കഴിക്കണം.

Spinach | Pinterest

ബീറ്റ്റൂട്ടിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.ഇത് കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും സഹായിക്കുന്നു. ബീറ്റ്റൂട്ട് തിളപ്പിക്കുന്നത് നൈട്രേറ്റുകളെ സംരക്ഷിക്കും. ഇത് രക്തയോട്ടം മെച്ചപ്പടുത്തുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യുന്നു.

Beet root | Pexels

തക്കാളി ചർമ്മത്തിനും ആരോ​ഗ്യത്തിനും ഏറെ മികച്ചതാണ്. ഹൃദയം ,തലച്ചോർ, കുടലുകൾ എന്നിവയ്ക്കും തക്കാളി കഴിക്കുന്നത് ഏറെ നല്ലതാണ്. വേവിക്കുമ്പോൾ തക്കാളിയിലെ ലൈക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ കൂടുതൽ ലഭ്യമാകുന്നു, ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

Tomatoes | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file