ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

സമകാലിക മലയാളം ഡെസ്ക്

ചായ ഇഷ്ടമില്ലാത്തവര്‍ നമ്മുക്കിടയില്‍ കുറവായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോടൊപ്പമായിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചായയോടൊപ്പം ചെറുകടികളും പലഹാരങ്ങളും ബിസ്‌ക്കറ്റുമെല്ലാം നാം കഴിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

എന്നാല്‍ എല്ലാത്തരം ഭക്ഷണവും ചായയോടൊപ്പം കഴിയ്ക്കുന്നത് നല്ലതല്ല. ചിലപ്പോള്‍ ആരോഗ്യത്തിന് ഹാനികരമായി ഇതു മാറിയേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചായ കുടിക്കുമ്പോൾ ഒരിക്കലും കൂടെ കഴിക്കാൻ പാടില്ലാത്തതാണ് പാൽ ഉത്പ്പന്നങ്ങൾ. ഉദാഹരണത്തിന് ചീസ്, തൈര്, പാൽ തുടങ്ങിയവ ഇതിനൊപ്പം ചേർക്കരുത്. പാൽ ചായ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pexels

നാരങ്ങയോടൊപ്പം പാല്‍ച്ചായ ചേരില്ല. ശരീരഭാരം കുറക്കാന്‍ ലെമണ്‍ടീ പതിവാക്കുന്നവരുണ്ട്. എന്നാല്‍ തേയിലയും നാരങ്ങയും തമ്മില്‍ ചേരുമ്പോള്‍ ആസിഡ് റിഫ്‌ളക്ഷനും അസിഡിറ്റിയ്ക്ക് കാരണമാകും. അസിഡിറ്റി  പ്രശ്‌നമുള്ളവര്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കുന്നത് നല്ലതല്ല.

പ്രതീകാത്മക ചിത്രം | Pexels

ഇരുമ്പ് ധാരാളമായി അടങ്ങിയ ഇലവര്‍ഗങ്ങള്‍,പയര്‍, ധാന്യങ്ങള്‍ മുതലായവ ചായയോടൊപ്പം കഴിക്കരുത്. ഇത് ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയും.

പ്രതീകാത്മക ചിത്രം | Pinterest

എരിവുള്ള ഭക്ഷണത്തിനൊപ്പം ചായ കുടിക്കാൻ പാടില്ല. എരിവുള്ള ഭക്ഷണങ്ങളിലെ ക്യാപ്‌സൈസിൻ വായെ അമിതമായി ഉത്തേജിപ്പിക്കും, ഇത് ചായയുടെ സൂക്ഷ്മമായ രുചിയെ ഇല്ലാതാക്കുന്നു. കൂടാതെ, എരിവുള്ള ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File