സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ഭക്ഷണരീതിയിൽ സാലഡിന് വലിയ സ്ഥാനമുണ്ട്.
വിറ്റാമിനുകളും ഫൈബറും ധാരാളമായി ലഭിക്കുന്നതിനാൽ പലരും ദിവസേന സാലഡ് ഉൾപ്പെടുത്താറുണ്ട്.
എന്നാൽ പച്ചക്കറികൾ ശരിയായി കഴുകാതിരിക്കുക, തെറ്റായ ചേരുവകൾ ചേർക്കുക, അധികസമയം പുറത്തുവെക്കുക തുടങ്ങിയ ചെറിയ അശ്രദ്ധകൾ പോലും സാലഡിന്റെ ഗുണം കുറയ്ക്കാം.
അതിനാൽ സാലഡ് തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്
ഒരു നുള്ള് ബേക്കിങ് സോഡ കലർത്തിയ ശുദ്ധമായ വെള്ളത്തിൽ പച്ചക്കറികളും ,ഇലക്കറികളും,പഴങ്ങളും മുക്കിവയ്ക്കുക. ഇത് അഴുക്ക്, കീടനാശിനികൾ, അണുക്കൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.ഇതുന് ശേഷം ഇവ റണ്ണിങ് വാട്ടറിൽ വേണം കഴുകിയെടുക്കാൻ.
വൃത്തിയാക്കിയ പച്ചക്കറികളും പഴങ്ങളും വൃത്തിയായ കോട്ടൻ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം അല്ലെങ്കിൽ ബാക്ടീരിയ വളർച്ച പരിമിതപ്പെടുത്താൻ വായുവിൽ ഉണങ്ങാൻ അനുവദിക്കുക.
സാലഡിനായി എപ്പോഴും ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഇലകളും തിരഞ്ഞെടുക്കുക. പഴകിയ ചേരുവകൾ രുചിയും പോഷകഗുണവും കുറയ്ക്കും.
പഴങ്ങളും പച്ചക്കറികളും മുറിച്ച ശേഷം ഏറെ നേരം പുറത്തുവെക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.അതിനാൽ കഴിക്കുന്നതിന് തൊട്ടുമുമ്പ് സാലഡ് തയ്യാറാക്കുന്നതാണ് നല്ലത്.
സാലഡ് തയ്യാറാക്കുമ്പോൾ കൈകൾ നന്നായി കഴുകുക. ഉപയോഗിക്കുന്ന കത്തി,കട്ടിങ് ബോർഡ്, ബൗൾ എന്നിവ വൃത്തിയായിരിക്കണം.
മയോണൈസ്, ക്രീം, കൂടുതൽ ചീസ് എന്നിവ ചേർക്കുന്നത് സാലഡിന്റെ കലോറി ഉയർത്താം. പകരം ഒലീവ് ഓയിൽ, നാരങ്ങാനീര്, കുരുമുളക്, യോഗർട്ട് ഡ്രസ്സിങ് എന്നിവ ഉപയോഗിക്കുന്നത് കൂടുതൽ ആരോഗ്യകരമാണ്.
സാലഡിൽ പ്രോട്ടീൻ ചേർക്കുക. വേവിച്ച കടല, പയർവർഗങ്ങൾ, മുട്ട, ഗ്രിൽഡ് ചിക്കൻ, പനീർ, ടോഫു എന്നിവ നല്ല ഓപ്ഷനുകളാണ്.
സാലഡിൽ കുറഞ്ഞ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുക. രുചിക്കായി ഹെർബ്സും മസാലകളും ഉപയോഗിക്കാം.
സാലഡ് മുൻകൂട്ടി തയ്യാറാക്കുകയാണെങ്കിൽ എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. എന്നാൽ 24 മണിക്കൂറിനകം ഉപയോഗിക്കുന്നതാണ് നല്ലത്.
ഒരു നല്ല സാലഡിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്, ഫൈബർ എന്നിവ ബാലൻസായി ഉണ്ടാകണം. അതിനാൽ പല നിറത്തിലുള്ള പച്ചക്കറികളും ആരോഗ്യകരമായ ചേരുവകളും ഉൾപ്പെടുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates