സമകാലിക മലയാളം ഡെസ്ക്
മറ്റ് കാലാവസ്ഥകളെ പോലെ അല്ല, വേനൽകാലത്ത് ചർമ്മസംരക്ഷണത്തിന് നമ്മൾ കുറച്ച് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ട്.
ചർമ്മം പെട്ടന്ന് വരണ്ട് പോകാനും കേടുപാടുകൾ സംഭവിക്കാനും ഇടയുള്ള കാലാവസ്ഥയാണ് വേനൽക്കാലം.
അതിനാൽ വേനൽക്കാലത്ത് നിങ്ങൾ പാലിക്കേണ്ട ആത്യന്തിക ചർമ്മ സംരക്ഷണ കാര്യങ്ങൾ നോക്കാം.
ക്ലെൻസിങ്
ചർമ്മസംരക്ഷണ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ക്ലെൻസിങ് . ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിക്കുക. നിങ്ങൾ വെയിലത്ത് പോകുമ്പോൾ, മിതമായ ഫേയ്‌സ് വാഷ് ഉപയോഗിക്കുകയും സാധാരണ വെള്ളത്തിൽ മുഖം കഴുകുകയും ചെയ്യുക.
ടോണിംഗ്
വേനൽക്കാലത്ത് പിന്തുടരേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. ചർമ്മത്തിന്റെ നഷ്ടപ്പെട്ട ഈർപ്പം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഒരു ജലാംശം പകരുന്ന ടോണർ ഉപയോഗിക്കുക. നല്ല തണുത്ത ഗ്രീൻ ടീയും ടോണറായി ഉപയോഗിക്കാവുന്നതാണ്.
മോയ്സ്ചുറൈസർ
ശൈത്യകാലത്ത് ഉപയോഗിക്കുന്ന കട്ടിയേറിയ മോയിസ്ചുറൈസർ ഉപയോഗിക്കുന്നതിന്.പകരം, ഭാരം കുറഞ്ഞ ജലത്തെ അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് വേനൽക്കാലത്ത് ഗുണം ചെയ്യും
സൺസ്ക്രീൻ
വേനൽക്കാലത്ത് ഉപയോഗിക്കേണ്ട പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ് സൺസ്ക്രീൻ. സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് എസ്.പി.എഫ് 30 ഉം അതിനുമുകളിലും ഉള്ള സൺസ്ക്രീൻ പ്രയോഗിക്കുന്നത് നല്ലതാണ്.
ഫേയ്സ് മാസ്ക്
നിങ്ങളുടെ ചർമ്മത്തിന് ക്ഷീണം അനുഭവപ്പെടുകയും സൂര്യപ്രകാശത്തിനു കീഴിൽ കൂടുതൽ നേരം നിൽക്കുന്നത് മൂലം ചർമ്മത്തിൽ കരുവാളിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ, ഫെയ്‌സ് പായ്ക്ക് ഉപയോഗിക്കുന്നത് അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ മാർഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates