പൂച്ചയെ സ്നേഹിക്കുന്നവർ ശ്രദ്ധിക്കൂ: പാൽ കൊടുക്കരുത്

സമകാലിക മലയാളം ഡെസ്ക്

മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന മൃ​ഗമാണ് പൂച്ച. അതിനാൽ തന്നെ മിക്ക ആളുകളുടേയും വീടുകളിൽ പൂച്ചകളെ വർത്തുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

വളർത്ത് പൂച്ചയ്ക്ക് ഏറ്റവും കൂടുതൽ നമ്മൾ ഭക്ഷണമായി കൊടുക്കുന്നതാണ് പാൽ.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ ഇത് ഗുണത്തേക്കാളും പൂച്ചയ്ക്ക് ദോഷമാണ് ഉണ്ടാക്കുക എന്ന് എത്ര ആളുകൾക്ക് അറിയാം.

പ്രതീകാത്മക ചിത്രം | Pexels

പൂച്ചകൾക്ക് പാല് കുടിക്കാൻ ഇഷ്ടമാണ്. എന്നാൽ അവയ്ക്ക് ഇഷ്ടമായതുകൊണ്ട് അതൊരിക്കലും അവരുടെ ആരോഗ്യത്തിന് നല്ലതാവണമെന്നില്ല. പ്രായമുള്ള പൂച്ചകൾക്ക് ലാക്ടോസിന്റെ ചെറിയ തോതിലുള്ള അളവ് പോലും താങ്ങാൻ സാധിക്കില്ല.

പ്രതീകാത്മക ചിത്രം | Pinterest

പൂച്ചകള്‍ക്ക് ഏകദേശം ആറ് മുതല്‍ 12 ആഴ്ച പ്രായമാകുമ്പോള്‍ മുതല്‍ അവയുടെ ശരീരത്തില്‍ പാലിലെ ലാക്ടോസ് ദഹിപ്പിക്കാന്‍ ആവശ്യമായ എന്‍സൈമിന്‍റെ ഉത്പാദനം നിലയ്ക്കുന്നു. അതിനര്‍ഥം ബഹുഭൂരിപക്ഷം പൂച്ചകളും ലാക്ടോസ് അസഹിഷ്ണുതയുള്ളവയാണെന്നാണ്. 

പ്രതീകാത്മക ചിത്രം | Pinterest

പൂച്ചകളുടെ ശരീരത്തിൽ ലാക്ടോസിന്റെ അളവ് കൂടിയാൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല. ഇത് വയറ് വീർക്കൽ, ഛർദ്ദി, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു. 

പ്രതീകാത്മക ചിത്രം | Pinterest

പൂച്ചകുട്ടികൾക്ക് പാല് കൊടുക്കാമെങ്കിലും, അമ്മയുടെ പാല് നൽകുന്നതാണ് നല്ലത്. എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ പൂച്ചകുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പാല് കൊടുക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

പശുപാലിൽ അമിതമായി ലാക്ടോസ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പോഷകഗുണങ്ങളുടെ കുറവും ഉണ്ട്. ഇത് പൂച്ചകുട്ടികൾക്ക് ദഹന സംബന്ധമായ പ്രശ്‍നങ്ങൾക്ക് വഴിയൊരുക്കുന്നു. 

പ്രതീകാത്മക ചിത്രം | Pinterest

പൂച്ചകൾക്കായി പ്രത്യേകം തയാറാക്കിയ ലാക്ടോസ് ചേരാത്ത പാല് ലഭിക്കും. അല്ലെങ്കിൽ ചെറിയ അളവിൽ ആട്ടിൻപാലും നൽകാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

പൂച്ചകൾക്ക് പാല് നൽകേണ്ടതിന്റെ ആവശ്യകത വളരെ കുറവാണ്. അതിനാൽ തന്നെ പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ നൽകുന്നതാണ് നല്ലത്. 

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File