മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

സമകാലിക മലയാളം ഡെസ്ക്

മലയാളിയുടെ ഭക്ഷണശീലത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പുഴുങ്ങിയ മുട്ട.

Boiled eggs | Pinterest

എന്നാൽ മുട്ട പുഴുങ്ങുന്നതിലും അത് കഴിക്കുന്നതിലും നാം വരുത്തുന്ന ചില അശ്രദ്ധകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം.

Boiled eggs | Pinterest

മുട്ടയിലെ പോഷകങ്ങൾ പൂർണമായി ശരീരത്തിന് ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

Boiled eggs | Pinterest

മുട്ട അമിതമായി പുഴുങ്ങുന്നത് സാധാരണയായി പലരും ചെയ്യുന്ന തെറ്റാണ്. മുട്ട അമിതമായി പുഴുങ്ങുമ്പോൾ മുട്ടയിലെ ഇരുമ്പും സൾഫറും തമ്മിൽ പ്രതിപ്രവർത്തിക്കുന്നു. ഇത് മുട്ടയിലെ പ്രോട്ടീന്റെ ഗുണനിലവാരം കുറയ്ക്കാൻ കാരണമാകുന്നു.

Boiling eggs | Pinterest

മിതമായ ചൂടിൽ നിശ്ചിത സമയം മാത്രം മുട്ട പുഴുങ്ങാൻ ശ്രദ്ധിക്കുക. ഏകദേശം 7 മുതൽ 12 മിനിറ്റ് വരെയാണ് ഒരു മുട്ട പൂർണമായി പുഴുങ്ങാൻ വേണ്ട സമയം.

Boiling eggs | Pinterest

ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടനെ മുട്ട പുഴുങ്ങരുത്.തണുത്ത മുട്ട പെട്ടെന്ന് ചൂടുവെള്ളത്തിൽ ഇടുമ്പോൾ തോട് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. കൂടാതെ, ഇത് മുട്ടയുടെ ഘടനയെയും ബാധിക്കും .മുട്ട സാധാരണ താപനിലയിലേക്ക് മാറാൻ അനുവദിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

മുട്ട പുഴുങ്ങിയ ഉടനെ തന്നെ കഴിക്കുന്നത് അത്ര നല്ലതല്ല. ചൂടോടെ കഴിക്കുമ്പോൾ ചിലരിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Boiled eggs | Pinterest

പുഴുങ്ങിയ ശേഷം മുട്ട അല്പനേരം തണുത്ത വെള്ളത്തിൽ ഇട്ടു വെക്കണം. ഇത് മുട്ടത്തോട് എളുപ്പത്തിൽ കളയാൻ സഹായിക്കും എന്ന് മാത്രമല്ല, മുട്ടയുടെ ഉള്ളിലെ ചൂട് ക്രമീകരിക്കാനും സഹായിക്കും.

Egg | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File