കട്ടിലിനടിയില്‍ ഈ വസ്തുക്കള്‍ സൂക്ഷിക്കരുത്

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ വീടുകളിൽ ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് കട്ടിലിനടിയിലെ സ്ഥലം.

പ്രതീകാത്മക ചിത്രം | AI Generated

എന്നാല്‍ അതത്ര ശരിയായ കാര്യമല്ല. കട്ടിലിനടിയില്‍ സൂക്ഷിക്കുന്ന പല വസ്തുക്കളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും വസ്തുക്കള്‍ നശിക്കാനിടയാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

കട്ടിലിനടിയില്‍ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പുതപ്പുകള്‍, തലയണകള്‍, തുണിത്തരങ്ങള്‍

പുതപ്പുകളും തലയിണകളും ഒക്കെ മടക്കി കട്ടിലിനടിയിലേക്ക് വയ്ക്കുമ്പോള്‍ അവ ധാരാളം പൊടിപടലങ്ങള്‍ വലിച്ചെടുക്കുകയും ഇത് അലര്‍ജ്ജിയും ശ്വസന പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പെട്ടികളിലും മറ്റും അടച്ചുവച്ച ഭക്ഷണം

കാര്‍ബോര്‍ഡ് പെട്ടിയിലോ മറ്റൊ അടച്ചുവയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്. എലികളും പ്രാണികളും ഒക്കെ ഭക്ഷണസാധനങ്ങളുടെ ഗന്ധങ്ങള്‍ പിടിച്ച് അവിടെ എത്തുകയും കീടങ്ങള്‍ അവിടെ അടിഞ്ഞുകൂടുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

ഇലക്ട്രാണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ പൊടി അടിഞ്ഞുകൂടുകയും അത് ഉപകരണം കേടാകാനിടയാക്കുകയും ചെയ്യും. ബാറ്ററിയുളള ഉപകരണങ്ങള്‍ ചൂടുള്ളതും പൊടിനിറഞ്ഞതുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ അധിക അപകട സാധ്യതയുണ്ട്. ബാറ്ററിയുള്ള എന്തും കിടയ്ക്കയ്ക്ക് അടിയില്‍ തീപിടുത്ത സാധ്യത വര്‍ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പേപ്പറോ കാര്‍ബോര്‍ഡോ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍

പുസ്തകങ്ങള്‍, കാര്‍ബോര്‍ഡ് പെട്ടികള്‍ തുടങ്ങിയ പേപ്പര്‍ ഉത്പന്നങ്ങള്‍ ഒരിക്കലും കട്ടിലിനടിയില്‍ സൂക്ഷിക്കരുത്. ഇത് ആ വസ്തുക്കള്‍ നശിക്കാനും അവയില്‍നിന്നുളള പൊടി ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ലതര്‍ കൊണ്ടുള്ള വസ്തുക്കള്‍

ലതര്‍ കൊണ്ടുണ്ടാക്കിയ ഷൂ, ബാഗുകള്‍ പെട്ടികള്‍, എന്നിവ കട്ടിലിനടിയില്‍ വയ്ക്കുന്നത് അവ പൊട്ടിയും നിറം മങ്ങിയും നശിച്ച് പോകാനിടയാക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File