മീൻ കഴുകിയ വെള്ളം കളയേണ്ട, ഉപയോ​ഗം ഏറെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

മീൻ കഴുകിയ വെള്ളം നമ്മൾ ദൂരേയ്ക്ക് കളയാറല്ലേ പതിവ്.

പ്രതീകാത്മക ചിത്രം | Pexels

ഇനി ആരും മീൻ കഴുകിയ വെള്ളം കളയേണ്ട. അതുകൊണ്ട് ചില ഉപകാരങ്ങൾ ഉണ്ട്

പ്രതീകാത്മക ചിത്രം | Pexels

നമ്മൾ ഈ കളയുന്ന മീൻ കഴുകിയ വെള്ളവും ചെടികൾക്ക് നല്ലതാണെന്ന് എത്രപേർക്ക് അറിയാം

പ്രതീകാത്മക ചിത്രം | Pexels

മീനിന്റെ തലയിലും മറ്റ് അവശിഷ്ടങ്ങളിലും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

മീനിന്റെ അവശിഷ്ടങ്ങൾ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തിൽ കുഴിച്ചിട്ട ശേഷം അതിന് മുകളിൽ പച്ചക്കറി തെെകളോ പൂച്ചെടികളോ നടുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

മീൻതല കുഴിച്ചിട്ടതിന് ശേഷം പുളിപ്പിച്ച കഞ്ഞിവെള്ളം വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കുന്നതും ചെടി പെട്ടെന്ന് വളരാൻ സഹായിക്കുന്നു. മീൻ വേസ്റ്റ് ഇടുന്നതിന് 10 ദിവസം മുമ്പ് കുമ്മായമിട്ട് മണ്ണിളക്കുന്നതും ചെടിക്ക് ഗുണകരമാണ്.

പ്രതീകാത്മക ചിത്രം | Pexels

മീൻ കഴുകിയ വെള്ളത്തിൽ അൽപം ശർക്കര ചേർത്ത് ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്തദിവസം ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറി തെെകളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ഇത് ചെടിയിലെ മഞ്ഞളിപ്പ്, തെെ മുരടിപ്പ്, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹാരിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

നട്ട ചെടികളിൽ ഇടയ്ക്ക് മീൻ കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കാം. വേര് പൊട്ടാതെ ചെടിയുടെ ചുവട്ടിൽ കുഴി കുഴിച്ചിട്ട് വേണം ഇത്തരത്തിൽ വെള്ളം ഒഴിക്കാൻ. ഇത് ചെടിക്ക് ഗുണം ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File