സമകാലിക മലയാളം ഡെസ്ക്
ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ഡാർക് സ്പോട്ടുകൾ, വീക്കം തുടങ്ങിയ ചർമത്തിലെ പല പ്രശ്നങ്ങൾക്കും ഔഷധമാണ് കറ്റാർവാഴ. എന്നാൽ കറ്റാർവാഴയ്ക്കൊപ്പം ചില ചേരുവകൾ ചേർക്കാൻ പാടില്ല.
മഞ്ഞൾ
കറ്റാർവാഴയുടെ ജെല്ലിനൊപ്പം മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിൽ അസ്വസ്ഥതയും അലർജിക്കും കാരണമായേക്കാം. കൂടാതെ ഇത് ചർമം മങ്ങുന്നതിലേക്കും നയിക്കാം.
നാരങ്ങാ നീര്
കറ്റാർവാഴയുടെ ജെല്ലിനൊപ്പം നാരങ്ങാ നീര് ചേർക്കുന്നത് കറ്റാർവാഴയുടെ ഗുണങ്ങളെ ഇല്ലാതാക്കും. ഇത് ചർമം വരളാനും അസ്വസ്ഥതയും ഉണ്ടാക്കും.
കറുവപ്പട്ട
കറ്റാർവാഴയ്‌ക്കൊപ്പം കറുവപ്പട്ട ചേർക്കരുത്. ഇത് നിങ്ങളുടെ ചർമ കൂടുതൽ സെൻസിറ്റീവ് ആക്കാം. ചർമം ചൊറിയാനും വീക്കം ഉണ്ടാകാനും ഇത് കാരണമാകും.
റോസ് വാട്ടര്‍
കറ്റാർവാഴയ്‌ക്കൊപ്പം റോസ് വാട്ടര്‍ ചേര്‍ക്കുന്നത് ചര്‍മത്തിന് അത്ര നല്ലതല്ല. റോസ് വാട്ടിന്‍റെ ആസ്ട്രിജന്‍റ് ഗുണങ്ങള്‍ കറ്റാര്‍വാഴയുടെ മോയ്സ്ചറൈസിങ് ഇഫക്ടിനെ ബാധിക്കും.
ഗ്ലിസറിൻ
കറ്റാർവാഴയുടെ ജെല്ലിനൊപ്പം ഗ്ലിസറിൻ ഉപയോഗിക്കുന്നതും ചർമത്തിന് ദോഷം ചെയ്യും. ഇത് ചർമം കൂടുതൽ ഈർപ്പമുള്ളതാക്കുകയും ബാക്ടീരകൾ വളരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. കൂടാതെ ഗ്ലിസറിന്റെ ഹൈഗ്രോസ്കോപ്പിക് ഗുണങ്ങള്‍ കറ്റാര്‍വാഴയുടെ ഫലപ്രാപ്തിയെ കുറച്ചേക്കാം.
ബേക്കിങ് സോഡ
ബേക്കിങ് സോഡ കറ്റാർവാഴയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിക്കാന്‍ പാടില്ല. ഇത് ചര്‍മത്തിന്‍റെ പിഎച്ച് ലെവല്‍ തടസപ്പെടുത്തും. വരള്‍ച്ച, ചൊറിച്ചില്‍, ചര്‍മം സെന്‍സിറ്റീവ് ആകാനും ഇത് കാരണമാകും.