ഐസ്‌ക്രീം ഇഷ്ടമാണെന്ന് കരുതി എപ്പോഴും കഴിക്കല്ലേ...

സമകാലിക മലയാളം ഡെസ്ക്

നല്ല തണുപ്പത്തും കോരിച്ചൊരിയുന്ന മഴയിലുമെല്ലാം ഐസ്ക്രീം കഴിക്കാൻ ഇഷ്ടമുള്ള ചിലരെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടാകും.

പ്രതീകാത്മക ചിത്രം | Pexels

പക്ഷേ ചില സമയങ്ങളിൽ ഐസ്ക്രീം കഴിക്കുന്നത് ​നല്ലതല്ല എന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pexels

എപ്പോഴൊക്കെയാണ് ഐസ്ക്രീം കഴിക്കാതിരിക്കേണ്ടത് എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pexels

തൊണ്ടവേദന, ചുമ പോലുള്ള രോഗങ്ങളുള്ളപ്പോൾ ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോഴും ഐസ്ക്രീം ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pexels

ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. കൊഴുപ്പേറിയ ഐസ്ക്രീം വേണ്ടവിധം ദഹിച്ചുവെന്നുവരില്ല.

പ്രതീകാത്മക ചിത്രം | Pexels

പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല, ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ഗർഭകാലങ്ങളിൽ ഐസ്‌ക്രീം കഴിക്കുന്നത് ​ഗുണകരമല്ല, ശരീരത്തിൽ പഞ്ചാസരയുടെ അളവ് വർധിപ്പിക്കുകയും ശരീരം ഭാരം കൂട്ടുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

കൊഴുപ്പും കാലറിയും നിറഞ്ഞ ഭക്ഷണം കഴിച്ചശേഷം അതിന്റെ കൂടെ ഐസ്ക്രീം ഒന്നിൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.

പ്രതീകാത്മക ചിത്രം | Pexels

ഐസ്‌ക്രീം കഴിച്ച ഉടൻ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File