സമകാലിക മലയാളം ഡെസ്ക്
യോഗ ചെയ്യുന്നതിന് മുന്നോടിയായി ശരീരം വാം അപ്പ് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളെ ശരീരികമായും മാനസികമായും തെയ്യാറെടുക്കാൻ സഹായിക്കും.
യോഗ ചെയ്യുന്നതിനായി വൃത്തിയുള്ളതും ധാരാളം ശുദ്ധവായു ലഭ്യമാകുന്നതുമായ സ്ഥലം തെരഞ്ഞെടുക്കുക.
യോഗ ചെയ്യുന്നതിന് മുന്നോടിയായി ശരീരം വൃത്തിയാക്കാൻ ശ്രദ്ധിക്കുക.
ശരീരത്തിൽ പരിക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക. ചില പരിക്കുകൾ പരിശീലനത്തെ ബാധിക്കുകയും നിങ്ങളുടെ ശരീരത്തിൽ വിപരീത ഫലമുണ്ടാക്കുകയും ചെയ്യും.
യോഗയ്ക്ക് ശേഷം നടക്കുന്നത് ശരീരത്തെ കൂടുതൽ ആസായരഹിതമാക്കാൻ സഹായിക്കും.
വയറു നിറച്ച് ഭക്ഷണം കഴിച്ചതിന് പിന്നാലെ യോഗ ചെയ്യരുത്.
യോഗ ചെയ്യുമ്പോൾ ഒരുപാട് അയഞ്ഞതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ തെരഞ്ഞെടുക്കരുത്.
സ്ത്രീകൾ ആർത്തവ സമയം യോഗ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
യോഗ ചെയ്യുമ്പോൾ ഫോൺ തുടങ്ങിയ കാര്യങ്ങൾ സമീപത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം.
ശാരീരിക പ്രശ്നങ്ങൾ നേരിടുമ്പോൾ യോഗ ചെയ്യുന്നത് നല്ലതല്ല.