സമകാലിക മലയാളം ഡെസ്ക്
ഉയര്‍ന്ന അളവില്‍ സോഡിയം
ഇന്‍സ്റ്റന്‍ഡ് നൂഡില്‍സില്‍ ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂട്ടാനും ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും വര്‍ധിപ്പിക്കുന്നു.
അനാരോഗ്യകരമായ കൊഴുപ്പ്
ഇന്‍സ്റ്റന്‍ഡ് നൂഡില്‍സില്‍ നിരവധി അനാരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, ശരീരഭാരം എന്നിവ കൂടാന്‍ കാരണമാകും. കൂടാതെ ഹൃദയാരോഗ്യത്തെയും ബാധിക്കും.
പ്രിസര്‍വേറ്റീവ്
ഷെല്‍ഫ്‌ലൈഫ് കൂട്ടുന്നതിന് ഇന്‍സ്റ്റന്‍ഡ് നൂഡില്‍സില്‍ ധാരാളം പ്രിസര്‍വെറ്റീവുകളും കൃത്രിമ അഡിക്റ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ഗ്ലൈസെമിക് സൂചിക
ഇന്‍സ്റ്റന്‍ഡ് നൂഡില്‍സുകളില്‍ ഗ്ലൈസെമിക് സൂചിക കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. പ്രമേഹം, വിശപ്പ്, ഊര്‍ജ്ജമില്ലായ്മ തുടങ്ങിയ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ദഹനക്കേട്
ഇന്‍സ്റ്റന്‍ഡ് നൂഡില്‍സില്‍ നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ ദഹന പ്രക്രിയയെ ബാധിക്കാന്‍ സാധ്യതയുണ്ട്.