സമകാലിക മലയാളം ഡെസ്ക്
ഡ്രാഗണ്‍ ഫ്രൂട്ട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ദഹന പ്രശ്‌നങ്ങള്‍
ദഹന പ്രശ്‌നങ്ങള്‍ മുന്‍പ് ഉള്ളവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പരിമിതപ്പെടുത്തണം. ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ്, വയറിളക്കം, ദഹനത്തേട് എന്നിവ ഉണ്ടാക്കാം.
രക്തസമ്മര്‍ദം
ഉയര്‍ന്ന രക്തസമ്മര്‍ദം പെട്ടെന്ന് കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്, നേരെമറിച്ച് കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് അപകടമാകാം. ഇത് തലകറക്കം, ക്ഷീണം, അവശത എന്നിവയിലേക്ക് നയിക്കാം.
അലര്‍ജി
അപൂര്‍വമാണെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് അലര്‍ജി ഉണ്ടാക്കാം. റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉണ്ടാകുന്ന അലര്‍ജി ചര്‍മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, നീര്‍വീക്കം, ശ്വസതടസം ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ അപസ്മാരം വരെ ഉണ്ടാകാം.
പ്രമേഹം
ഡ്രാഗണ്‍ ഫ്രൂട്ടില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. പ്രമേഹമുള്ളവരില്‍ അമിതമായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്ക് ഉണ്ടാക്കാം. ആരോഗ്യകരമായ കൊഴുപ്പ് അല്ലെങ്കില്‍ പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ശ്രദ്ധിക്കുക.
മരുന്നുകളോടുള്ള പ്രതികരണം
ചില മരുന്നുകളോട് ഡ്രാഗണ്‍ ഫ്രൂട്ട് പ്രതികരിക്കാം. പ്രത്യേകിച്ച്, രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കഴിക്കുന്ന മരുന്നുകള്‍. ഇത് മരുന്നുകളുടെ ഫലം കുറയ്ക്കാം.
മൂത്രത്തിന്റെ നിറം മാറാം
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ചുവന്ന ഇനം കഴിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ മൂത്രത്തിന് നിറം പിങ്ക് അല്ലെങ്കില്‍ ചുവപ്പാകാന്‍ കാരണമാകും. ഇത് ഗുരുതരമല്ലെങ്കിലും ചില പോഷക അസന്തുലിതാവസ്ഥ ഉണ്ടാക്കാം.