മഴക്കാലത്തും ഫാഷണബിൾ ആകാം

അഞ്ജു സി വിനോദ്‌

മഴക്കാലത്ത് മൂടിപ്പുതച്ച് ഒരു കട്ടൻചായയും കുടിച്ച് ഇരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഏറെയും. പുറത്തിറങ്ങിയാൽ അടിമുടി നനയും എന്നതുകൊണ്ട് ഒരുങ്ങിയിറങ്ങാനൊക്കെ എല്ലാവർക്കും മടിയായിരിക്കും.

മഴക്കാലത്തും ഫാഷണബിളായി നടക്കാം, ഇതാ ചില ടിപ്സ്,

ലൂസ് ഡ്രെസ്

മഴക്കാലത്ത് കട്ടികൂടിയതും ഇറുകിയതുമായ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. നനഞ്ഞാലും ശരീരത്തിൽ ഒട്ടികിടക്കില്ലെന്നതും പെട്ടെന്ന് ഒണങ്ങിക്കിട്ടുമെന്നതുമൊക്കെയാണ് ലൂസ് വസ്ത്രങ്ങൾ ധരിച്ചാലുള്ള ​ഗുണങ്ങൾ.

ഡാര്‍ക്ക് ഷേയ്ഡുകള്‍

നനയാനും വസ്ത്രങ്ങളിൽ ചെളിയാകാനുമുള്ള സാധ്യത മഴക്കാലത്ത് കൂടുതലായതിനാൽ ലൈറ്റ് ഷേയ്ഡിലുള്ളവ ധരിക്കുന്നതിനേക്കാൾ ഇരുണ്ട നിറങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഡാർക്ക് ബ്ലൂ, ബ്രൗൺ, ബ്ലാക്ക് തുടങ്ങിയ നിറങ്ങൾ മഴക്കാലത്ത് തിരഞ്ഞെടുക്കാം.

സാരിയും ചുരിദാറും

സാരി, ചുരിദാർ, കുർത്ത എന്നിവയ്ക്ക് പകരം ക്രോപ്പ് ടോപ്പുകളും ടീ ഷർട്ട്, ലൈറ്റ് വേയ്റ്റ് ഷർട്ട് എന്നിവയുമൊത്തെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നീളം കൂടിയ വസ്ത്രങ്ങൾ പെട്ടെന്ന് നനയാനും ചെളിപിടിക്കാനുമുള്ള സാധ്യതയുണ്ട്. പോളിസ്റ്റർ പോലെയുള്ള ചുളിവ് വീഴാത്ത മെറ്റീരിയലുകൾ കൊണ്ടുള്ള വസ്ത്രങ്ങൾ മഴക്കാലത്തിന് അനുയോജ്യമാണ്.

ആഭരണങ്ങള്‍

ആഭരണങ്ങളിലും ശ്രദ്ധ വേണം. ഹെവി ആഭരണങ്ങൾ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് മഴക്കാലത്ത് ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

ചെരുപ്പ്

ഷൂ ഒഴിവാക്കി തുറന്ന വായൂസഞ്ചാരം ഉള്ള ചെരിപ്പുകളാണ് മഴക്കാലത്ത് നല്ലത്. ചെരിപ്പ് വാങ്ങുമ്പോഴും ഡാർക്ക് ഷേയ്ഡ് നോക്കിവാങ്ങാൻ മറക്കരുത്. വെള്ളത്തിൽ നടക്കുമ്പോൾ നനയുന്നതുകൊണ്ടുതന്നെ ഷൂ ഉപയോ​ഗം പരമാവധി ഒഴിവാക്കുന്നതാണ് ബുദ്ധി. നനഞ്ഞ ഷൂ ഉണങ്ങാൻ സമയമെടുക്കും എന്നുമാത്രമല്ല ദുർഗന്ധവും ഉണ്ടാകും.