ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കൂ

സമകാലിക മലയാളം ഡെസ്ക്

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു ശീലമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇപ്പോഴത്തെ ഭക്ഷണരീതികളും സമ്മർദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും ഇതൊരു മികച്ച പ്രതിവിധിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഈ ലളിതമായ ശീലത്തിന്റെ ആരോ​ഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

രാത്രി ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാനും ഭക്ഷണത്തിലെ കൊഴുപ്പിനെ ലയിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനനാളത്തെ ശുദ്ധീകരിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തെ വിഷമുക്തമാക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രാത്രി ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂടുവെള്ളം കുടിക്കുമ്പോൾ ശരീരതാപനില അല്പം ഉയരുന്നത് വിയർപ്പിന് കാരണമാവുകയും, അതുവഴി അനാവശ്യ വിഷാംശങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

രാത്രി ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുഖകരമായ ഉറക്കം ലഭിക്കുന്നതിനും ചൂടുവെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഇത് കേന്ദ്ര നാഡീവ്യൂഹത്തെയും പേശികളെയും ശാന്തമാക്കുന്നതിലൂടെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നത് വഴി ആർത്തവ വേദന, തലവേദന, പേശിവേദന എന്നിവയ്ക്ക് ഒരു പരിധിവരെ ആശ്വാസം നൽകാനും ഈ ലളിതമായ പ്രവൃത്തിയിലൂടെ സാധിക്കും

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam