സമകാലിക മലയാളം ഡെസ്ക്
കട്ടന്‍ചായ പ്രേമികളാണോ നിങ്ങള്‍? ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമൃദ്ധമായ കട്ടന്‍ചായ എന്നും കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
സംരക്ഷിത സസ്യ സംയുക്തങ്ങളാൽ സമ്പന്നം
എല്ലാത്തരം ചായകളിലും പോളിഫെനോൾസ് എന്ന് വിളിക്കപ്പെടുന്ന സംരക്ഷിത സസ്യ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ പോളിഫെനോളുകൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. അതിലൂടെ ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഹൃദയാരോഗ്യം
സ്ഥിരമായി കട്ടൻചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കട്ടൻചായയിൽ അടങ്ങിയ പോളിഫെനോൾ എന്ന ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ എന്നും കട്ടൻചായ കടുക്കുന്നത് നല്ലതാണ്. ഈ ശീലം രക്തക്കുഴലുകളുടെ പ്രവർത്തന രീതി മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കട്ടൻ ചായയിൽ അടങ്ങിയ നൈട്രിക് ഓക്സൈഡ് എന്ന സംയുക്തമാണ് ഇതിന് കാരണം.
ഉദര ആരോഗ്യം
ഉദര ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന പോളിഫിനോളുകള്‍ കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ നല്ല ബാക്ടീരികളെ വളരാനും വൈവിധ്യവത്കരിക്കാനും കുടലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ പരിഷ്കരിക്കാനും സഹായിക്കുന്നു.
അര്‍ബുദ സാധ്യത കുറയ്ക്കും
ചായയിൽ അടങ്ങിയ പോളിഫെനോൾസ് കരൾ, സ്തനാർബുദം, വൻകുടൽ തുടങ്ങി ചില തരം അർബുദ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കും. ഇതിലൂടെ അർബുദ സാധ്യത കുറയ്ക്കുന്നു.
സമ്മർദ്ദവും ഉത്കണ്ഠയും ലഘൂകരിക്കും
കാപ്പിയെക്കാൻ ചായ കുടിക്കുന്നത് മാസികമായി വിശ്രമിക്കാൻ സഹായിക്കും. രണ്ടിലും കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും, ചായയിൽ മാത്രമാണ് അമിനോ ആസിഡ് എൽ-തിയനൈൻ ഉള്ളത്. ഇത് ആൽഫ മസ്തിഷ്ക തരംഗങ്ങൾ വർധിപ്പിക്കുകയും മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എല്ലുകൾ ബലം മെച്ചപ്പെടുത്തും
ചായയിൽ അടങ്ങിയ പോളിഫെനോൾ എല്ലുകളുടെ സാന്ദ്ര നിലനിർത്താന്‍ സഹായിക്കുന്നു. അതിലൂടെ എല്ലുകൾ പെട്ടെന്ന് ഒടിയാനുള്ള സാധ്യത കുറയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates