സമകാലിക മലയാളം ഡെസ്ക്
മദ്യപിക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ വേണോ? സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും മദ്യം വേണം, തലവേദനയ്ക്കും ഉറങ്ങാനും വേണം മദ്യം.
യുവാക്കളില്‍ കൂടുതൽ ആളുകൾക്കും പ്രിയം ബിയറിനോടാണ്. ബിയറടി പതിവാക്കുന്നത് നിര്‍ജലീകരണം മുതല്‍ പോഷകമില്ലായ്മകളിലേക്ക് വരെ നയിക്കാം. ഇത് നിരവധി രോഗങ്ങള്‍ വാതില്‍ തുറന്നു കൊടുക്കുന്നു.
ഫാറ്റി ലിവർ ഡിസീസ്
ബിയർ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പതിവായി മദ്യപിക്കുന്നത് കരളിന് കൊഴുപ്പിനെ ശരിയായ പ്രോസസ്സ് ചെയ്യുന്നതിൽ തടസമാകുന്നു. ഇത് കരൾ വീക്കത്തിലേക്ക് നയിക്കുന്നു.
ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്
പതിവായി ബിയർ കുടിക്കുന്നത് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമാകും. മഞ്ഞപ്പിത്തം, വയറുവേദന, മാരകമായ അവസ്ഥയിൽ കരൾ പരാജയം എന്നിവയാണ് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസിൻ്റെ ചില ലക്ഷണങ്ങൾ.
ലിവർ സിറോസിസ്
ബിയർ പതിവായി കുടിക്കുന്നത് ലിവർ സിറോസിസിന് കാരണമാകാം. ഇത് ദീർഘകാല കരൾ വീക്കത്തിലേക്ക് നയിക്കും. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ലിവർ സിറോസിസ് ചികിത്സിക്കുന്നതിനുള്ള മാർഗം.
പൊണ്ണത്തടി
ബിയർ പതിവായി കുടിക്കുന്നത് ശരീരത്തിൽ കലോറിയുടെ അളവു കൂടാനും ഇത് പൊണ്ണടിയിലെക്കും നയിക്കും. പെണ്ണത്തടി കാരണമുണ്ടാകുന്ന ഗുരുതര ആരോഗ്യ സങ്കീർണതകളിലേക്ക് ഇത് കാരണമാകും.
മാനസിക അനാരോഗ്യം
ആദ്യമൊക്കെ പെട്ടെന്ന് ഉറങ്ങാൻ ബിയർ കുടിക്കുന്നത് സഹായിക്കുമെങ്കിലും ശീലമാക്കുന്നത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു. ഇത് ഉത്കണ്ഠ, സമ്മർദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates