സമകാലിക മലയാളം ഡെസ്ക്
ഫാറ്റി ലിവർ ഇന്ന് രാജ്യത്ത് വലിയൊരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്.
ഇത് ആളുകളെ അവരുടെ ഭക്ഷണരീതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.
ഭക്ഷണശീലങ്ങളും ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതാണ് ഇതിനെ നിയന്ത്രിക്കാനുള്ള പ്രധാന മാർഗം.
നമ്മുടെ അടുക്കളകളില്‍ തന്നെയുള്ള ചില പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ ഫാറ്റി ലിവറിന്‍റെ ഭാഗമായി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതിലൊന്നാണ് ജീരകം. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്.
രാവിലെ വെറുംവയറ്റിൽ ജീരകവെള്ളം കുടിക്കുമ്പോഴാണ് ഇതിന്‍റെ ഗുണങ്ങൾ പൂർണമായി ശരീരത്തിന് ലഭിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ ജീരകവെള്ളത്തിന്റെ അളവ് അമിതമാകരുത്, കാരണം അമിതമായാൽ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
ജീരകവെള്ളം പിത്തരസത്തിന്‍റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുമൂലം ദഹനം സുഗമമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.
കോശങ്ങളുടെ വാർദ്ധക്യത്തിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ജീരകത്തിലെ ഘടകങ്ങൾ സഹായിക്കുന്നു. ഇത് മെറ്റബോളിക് സിൻഡ്രോം ലക്ഷണങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യുന്നു.
ജീരകവെള്ളം കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും കൊഴുപ്പിന്‍റെ സംസ്കരണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
3 മാസത്തേക്ക് ദിവസവും 3 ഗ്രാം ജീരകം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, കൊളസ്ട്രോൾ നില മെച്ചപ്പെടുത്താനും, അരക്കെട്ടിലെ വണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഉണ്ടാക്കുന്ന വിധം
ഒരു ടീസ്പൂൺ ജീരകം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെക്കുകയോ അല്ലെങ്കിൽ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുക. രാവിലെ ഇത് നേരിയ ചൂടോടെ കുടിക്കുക .
ജീരകവെള്ളത്തിൽ പഞ്ചസാര ചേർക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക, കാരണം പഞ്ചസാര ചേർത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും ജീരകവെള്ളത്തിന്‍റെ ഗുണം നഷ്ടപ്പെടുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates