വെറും വയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കു,​ ഗുണങ്ങൾ ഏറെ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവകളിലൊന്നാണ് വെളുത്തുള്ളി.

Garlic | Pinterest

രുചി കൂട്ടാൻ മാത്രമല്ല പല രോഗങ്ങൾക്കുമുള്ള ഒരു മരുന്ന് കൂടിയാണ് വെളുത്തുള്ളി.

Garlic | Pinterest

അതിൻ്റെ പ്രത്യേക മണവും രൂക്ഷമായ രുചിയും പോലെ തന്നെ ഗുണങ്ങളും ഏറെയാണ്.

Garlic | Pinterest

അവ എന്തൊക്കെയാണെന്ന് നോക്കാം.

Garlic | Pinterest

ഉണ്ടാക്കുന്ന വിധം

രണ്ടല്ലി വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കുടിക്കുക.

Garlic | Pinterest

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് പോലുള്ള അണുബാധകളെ ചെറുക്കാൻ ഇത് ശരീരത്തിന് കരുത്ത് നൽകും.

Garlic | Pinterest

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വെളുത്തുള്ളി വെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.

Garlic | Pinterest

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

Garlic | Pinterest

ദഹനം മെച്ചപ്പെടുത്തുന്നു

കുടലിലെ മാലിന്യങ്ങൾ പുറന്തള്ളി ദഹനം എളുപ്പത്തിലാക്കാൻ വെളുത്തുള്ളി വെള്ളം സഹായിക്കും. ദഹനക്കേട്, ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പരിഹാരമാണ്.

Garlic | Pinterest

ഭാരം നിയന്ത്രിക്കാൻ സഹായിക്കും

ശരീരഭാരം നിയന്ത്രിക്കാനും വെളുത്തുള്ളി വെള്ളം സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും.

Garlic | Pinterest

രോഗങ്ങളെ ചെറുക്കുന്നു

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

Garlic | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File