പേപ്പർ കപ്പിൽ ചൂട് ചായയും കാപ്പിയും കുടിക്കുന്നവരാണോ? കാത്തിരിക്കുന്നത് അപകടം

സമകാലിക മലയാളം ഡെസ്ക്

വീട്ടി‌ലാണെങ്കിലും ഓഫീസിലാണെങ്കിലും യാത്രയിലാണെങ്കിലും ഒരു നല്ല ചൂട് ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുളളവരെല്ലേ നമ്മളെല്ലാവരും.

പ്രതീകാത്മക ചിത്രം | Pexels

എന്നാൽ ചൂടുള്ള ചായയും കാപ്പിയും കുടിക്കാൻ തെരഞ്ഞെടുക്കുന്ന കപ്പ് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pexels

പേപ്പര്‍ കപ്പിലാണ് നിങ്ങൾ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതെങ്കിൽ അറിഞ്ഞോളൂ, കാത്തിരിക്കുന്നത് അപകടമാണ്.

പ്രതീകാത്മക ചിത്രം | Pexels

പ്ലാസ്റ്റിക് കപ്പുകളെ അപേക്ഷിച്ച് പേപ്പ‌ർ കപ്പുകൾ സുരക്ഷിതമാണെന്നാണ് മിക്കവരുടെയും ധാരണ.

പ്രതീകാത്മക ചിത്രം | Pexels

പേപ്പർ കപ്പുകളിൽ കാപ്പിയും മറ്റ് ചൂടുള്ള പാനീയങ്ങളും കുടിക്കുന്നതു വഴി പതിനായിരക്കണക്കിന് ദോഷകരമായ പ്ലാസ്റ്റിക് കണങ്ങൾ പാനീയത്തിൽ കലരാൻ ഇടയാക്കുമത്രെ.

പ്രതീകാത്മക ചിത്രം | Pexels

മിക്ക ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകളിലും പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാളിയുണ്ട്.ചോര്‍ച്ച തടയാനും വെള്ളം കയറാതിരിക്കുന്നതിനുമായാണ് ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ ആവരണം നൽകിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

കോഫിയോ ചായയോ കുടിക്കുമ്പോൾ 15 മിനിറ്റിനുള്ളിൽ കപ്പിലെ മൈക്രോപ്ലാസ്റ്റിക് പാളി ഉരുകുന്നു.

പ്രതീകാത്മക ചിത്രം | Pexels

ഈ മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തി പ്ലാസ്റ്റിക് അടിഞ്ഞുകൂടാന്‍ കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

ഒരിക്കല്‍ അകത്തുചെല്ലുന്ന മൈക്രോ പ്ലാസ്റ്റിക് ദഹനവ്യവസ്ഥയിലൂടെ കടന്നുപോവുക മാത്രമല്ല, രക്തപ്രവാഹത്തിലൂടെ പ്രവേശിച്ച് ഹോര്‍മോണുകള്‍ ഉണ്ടാക്കുകയും പുറത്തുവിടുകയും ചെയ്യുന്ന എന്‍ഡോക്രെയിന്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകിടം മറിക്കും, അതുവഴി പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pexels

കുടലില്‍ നീര്‍വീക്കം ഉണ്ടാക്കാനും മൈക്രോപ്ലാസ്റ്റിക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

ഒരു ദിവസം മൂന്ന് തവണ പേപ്പർ കപ്പിൽ ചായയോ കാപ്പിയോ കുടിക്കുന്ന ഒരാൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത 75,000 ചെറിയ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കഴിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File