ജ്യൂസ് കുടിച്ചാൽ ഷുഗർ കൂടുമോ?

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിനുകളും ആന്‍റിഓക്‌സിഡന്‍റുകളും കൊണ്ട് നിറഞ്ഞതാണ് പഴങ്ങൾ എന്നതിനാൽ ഫ്രൂട്ട് ജ്യൂസ് ആരോഗ്യകരമെന്ന ധാരണ പലർക്കും ഉണ്ട്.

Fruits juice | Pinterest

എന്നാല്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര ഗുണം ചെയ്യില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്

Fruits juice | Pinterest

ഫ്രൂട്ട് ജ്യൂസുകളിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

Fruits juice | Pinterest

ഒരു പഴം കഴിക്കുമ്പോൾ നിങ്ങൾക്ക് പഞ്ചസാര, നാരുകൾ എന്നിവയെല്ലാം ഒരുമിച്ച് ലഭിക്കും. നിങ്ങളുടെ ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത ഈ ഫൈബർ കുറയ്ക്കുന്നു.

Fruits juice | Pinterest

ഫ്രൂട്ട് ജ്യൂസിലെ സ്വാഭാവിക പഞ്ചസാര രണ്ട് ഘടകങ്ങളാൽ നിർമ്മിതമാണ്- ഫ്രക്ടോസ്, ഗ്ലൂക്കോസ്.

Fruits juice | Pinterest

ഫ്രൂട്ട് ജ്യൂസിൽ, പഴത്തിന്റെ നാരുകളിൽ ഭൂരിഭാഗവും നീക്കം ചെയ്യപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ നാരുകൾ വളരെ അത്യാവശ്യമാണ്.

Fruit juice | Pinterest

നാരുകളുടെ സാന്നിധ്യമില്ലാതെ, ഫ്രൂട്ട് ജ്യൂസിലെ പഞ്ചസാര വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, അതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർധിക്കുന്നു.

Fruit juice | Pinterest

അതുകൊണ്ടാണ് ഡയറ്റീഷ്യാന്മാര്‍ ജ്യൂസിന് പകരം മുഴുവൻ പഴങ്ങളും കഴിക്കാൻ നിർദ്ദേശിക്കുന്നത്.

Fruit juice | Pinterest

ഒരു ഗ്ലാസ് ജ്യൂസ് ഉടനടി പ്രമേഹത്തിന് കാരണമാകില്ല. എന്നാൽ വർഷങ്ങളായി പഴങ്ങളുടെ ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതല്ല.

Fruit juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File