പേപ്പർ കപ്പിലാണോ ചായ കുടിക്കുന്നത്, ആരോ​ഗ്യത്തിന് അത്ര നല്ലതല്ല

സമകാലിക മലയാളം ഡെസ്ക്

പ്ലാസ്റ്റിക് കപ്പുകളെ അപേക്ഷിച്ച് പേപ്പ‌ർ കപ്പുകൾ സുരക്ഷിതമാണെന്ന ധാരണയിലാണ് മിക്ക ആളുകളും.

Paper cup | Pinterest

പേപ്പർ കപ്പുകളിൽ കാപ്പിയും മറ്റ് ചൂടുള്ള പാനീയങ്ങളും കുടിക്കുന്നതു വഴി പതിനായിരക്കണക്കിന് ദോഷകരമായ പ്ലാസ്റ്റിക് കണങ്ങൾ പാനീയത്തിൽ കലരാൻ ഇടയാക്കുന്നാണ് പഠനങ്ങൾ പറയുന്നത്.

Paper cup | Pinterest

മിക്ക ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകളിലും പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാളിയുണ്ട്. ചോര്‍ച്ച തടയാനും വെള്ളം കയറാതിരിക്കുന്നതിനുമായാണ് ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ ആവരണം നൽകിയിരിക്കുന്നത്.

Paper cup | Pinterest

ചൂടുള്ള കാപ്പിയോ ചായയോ കുടിക്കുമ്പോൾ 15 മിനിറ്റിനുള്ളിൽ കപ്പിലെ മൈക്രോപ്ലാസ്റ്റിക് പാളി ഉരുകുന്നു.

Paper cup | Pinterest

ഈ മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തി പ്ലാസ്റ്റിക് അടിഞ്ഞുകൂടാന്‍ കാരണമാകും.

Paper cup | Pinterest

ഒരിക്കല്‍ അകത്തുചെല്ലുന്ന മൈക്രോ പ്ലാസ്റ്റിക് ദഹനവ്യവസ്ഥയിലൂടെ കടന്നുപോവുക മാത്രമല്ല, രക്തപ്രവാഹത്തിലൂടെ പ്രവേശിച്ച് ഹോര്‍മോണുകള്‍ ഉണ്ടാക്കുകയും പുറത്തുവിടുകയും ചെയ്യുന്ന എന്‍ഡോക്രെയിന്‍ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

Paper cup | Pinterest

ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തകിടം മറിക്കും, അതുവഴി പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

Paper cup | Pinterest

കുടലില്‍ നീര്‍വീക്കം ഉണ്ടാക്കാനും മൈക്രോപ്ലാസ്റ്റിക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Paper cup | Pinterest

പഠനങ്ങൾ പ്രകാരം ഒരു ദിവസം മൂന്ന് തവണ പേപ്പർ കപ്പിൽ ചായയോ കാപ്പിയോ കുടിക്കുന്ന ഒരാൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത 75,000 ചെറിയ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കഴിക്കുന്നു.

Paper cup | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File