സമകാലിക മലയാളം ഡെസ്ക്
ചൂട് കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്.
എന്നാൽ ചൂടാണെന്ന് കരുതി അമിതമായി വെള്ളം കുടിക്കുന്നതും അപകടകരമാണ്.
ഒരു മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 മില്ലി ലിറ്റർ വരെ വെള്ളം മാത്രമേ നമ്മുടെ വൃക്കകൾക്ക് ശുദ്ധീകരിക്കാൻ സാധിക്കൂ.
ഇതിൽ കൂടുതൽ വെള്ളം എത്തുമ്പോൾ വൃക്കകളുടെ ജോലിഭാരം വർദ്ധിക്കുകയും ശരീരത്തിലെ ലവണാംശങ്ങളുടെ തുലനാവസ്ഥ തെറ്റി രക്തത്തിലെ സോഡിയം കുറയാൻ ഇടയാകും.
സോഡിയം കുറയുന്നത് കോശങ്ങളിൽ വീക്കം ഉണ്ടാക്കും. പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളിൽ സമ്മർദം വർധിച്ച് കടുത്ത തലവേദന, തലകറക്കം, ഛർദ്ദി, മനംപുരട്ടൽ, ഓർമ്മക്കുറവ്, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
പലരും തലവേദന വന്നാൽ നിർജ്ജലീകരണമാണെന്ന് കരുതി വീണ്ടും വെള്ളം കുടിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും.
സാധാരണയായി പുരുഷന്മാർക്ക് ദിവസവും ഏകദേശം 3.7 ലിറ്ററും സ്ത്രീകൾക്ക് 2.7 ലിറ്റർ മാത്രം വെള്ളം മതി
ഇതിൽ വെള്ളത്തിനൊപ്പം ചായ, കാപ്പി, ജ്യൂസ്, പാൽ, ഭക്ഷണങ്ങളിൽ നിന്നുള്ള ജലാംശവും ഉൾപ്പെടുന്നു.
ശുദ്ധജലം മാത്രമായി ഏകദേശം എട്ട് ഗ്ലാസ് കുടിക്കണമെന്നാണ് പൊതുവായ കണക്ക്.
ശരീരത്തിന്റെ ആവശ്യം മനസിലാക്കി മിതമായ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates