ദഹനം മെച്ചപ്പെടുത്താനും ശരീരം തണുപ്പിക്കാനും ഇവ കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നത് വേനല്‍ക്കാലത്ത് കിട്ടുന്ന സ്ഥിരം ഉപദേശമാണ്.

Drinks | Pinterest

വേനല്‍ക്കാല ചൂടിനെ മറികടക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന മിക്ക പാനീയങ്ങളും ആരോഗ്യഗുണങ്ങളേറെ ഉള്ളവയുമാണ്.

Drinks | Pinterest

ഇവ പലതും വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാം.

Drinks | Pinterest

മിന്റ് കൂളര്‍

ശരീരത്തെ തണുപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.വേനലില്‍ ക്ഷീണം, തലകറക്കം എന്നിവ കുറയ്ക്കാന്‍ നല്ലതാണ്.

mint cooler | Pinterest

തയ്യാറാക്കുന്നവിധം

ഒരു ചെറുനാരങ്ങ പിഴിഞ്ഞ് അതിലേക്ക് പുതിനയില അരിഞ്ഞത് ചേര്‍ക്കുക. അല്പം ഉപ്പും തേനും ചേര്‍ത്ത് വെള്ളമൊഴിച്ച് നന്നായി കലക്കി കുടിക്കാം.

mint cooler | Pinterest

മല്ലിവെള്ളം

മല്ലി ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകളെ കുറയ്ക്കാനും സഹായിക്കും.

Coriander water | Pinterest

തയ്യാറാക്കുന്നവിധം

ഒരു ടീസ്പൂണ്‍ മല്ലി കുതിര്‍ത്ത വെള്ളം രാവിലെ കുടിക്കാം. അതിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും ഉത്തമമാണ്.

Coriander water | Pinterest

ഉലുവ വെള്ളം

ശരീരത്തെ തണുപ്പിച്ച് പേശികളുടെ ക്ഷീണം കുറയ്ക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ഇത് ഉപയോഗപ്രദമാണ്.

Fenugreek water | Pinterest

തയ്യാറാക്കുന്നവിധം

ഒരു ടീസ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്തുവെച്ച് ആ വെള്ളം രാവിലെ കുടിക്കാം.

Fenugreek water | Pinterest

നെല്ലിക്ക ജ്യൂസ്

ശരീരത്തെ തണുപ്പിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറ്റവും മികച്ച പാനീയമാണിത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Gooseberry juice | Pinterest

തയ്യാറാക്കുന്നവിധം

നെല്ലിക്ക ജ്യൂസില്‍ അല്പം ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുടിക്കാം.

Gooseberry juice | Pinterest

വെള്ളരിക്ക ജ്യൂസ്

ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ വളരെ മികച്ചൊരു പാനീയമാണിത്.വെള്ളരിക്കയില്‍ ധാരാളം ജലാംശം അടങ്ങിയതിനാല്‍ ഇത് ശരീരം ഹൈഡ്രേറ്റ് ചെയ്യാന്‍ സഹായിക്കും.

cucumber juice | Pinterest

തയ്യാറാക്കുന്നവിധം

വെള്ളരിക്ക ചെറുതായരിഞ്ഞ് മിക്‌സിയിലടിച്ച് അതിലേക്ക് ചെറുനാരങ്ങാനീരും അല്പം തേനും ചേര്‍ത്ത് കുടിക്കാം.

cucumber juice | Pinterest

ഇളനീര്‍

വേനലിലുണ്ടാവുന്ന നിര്‍ജലീകരണം തടയാന്‍ ഏറ്റവും ഉത്തമമാണ് ഇളനീര്‍. ചൂടിന് ഇത് നല്ല ആശ്വാസം നല്‍കും.ഇളനീര്‍വെള്ളം ചെറുനാരങ്ങാനീര് ചേര്‍ത്തോ അല്ലാതെയോ കുടിക്കാം.

coconut drink | Pinterest

സംഭാരം

ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ തണുപ്പിക്കാനും നല്ലതാണ്. പച്ചമുളകും ഇഞ്ചിയും ചേര്‍ക്കുന്നതുകൊണ്ട് കുടിച്ച ഉടന്‍ ഉന്മേഷം ലഭിക്കും.

Buttermilk | Pinterest

തയ്യാറാക്കുന്നവിധം

തൈരില്‍ അല്പം വെള്ളം ചേര്‍ത്ത്, അതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുടിക്കാം.

Buttermilk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File