മഴക്കാലമാണ്! ആരോഗ്യം ശ്രദ്ധിക്കുവാന്‍ മറക്കല്ലേ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് പ്രതിരോധശേഷി ദുര്‍ബലമാകുന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന് എക്ട്രാ കെയര്‍ നല്‍കേണ്ടത് പ്രധാനമാണ്.

Drinks to improve health during the monsoon

മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ നോക്കാം.

Drinks to improve health during the monsoon |

ഓറഞ്ച് സ്മൂത്തി

ഓറഞ്ചും തൈരും ചേര്‍ത്ത് ഒരു സ്മൂത്തി ആയാലോ... മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അണുബാധ തടയാനും ഈ സ്മൂത്തി ബെസ്റ്റാണ്. ഇതില്‍ വിറ്റാമിന്‍ സിയും പ്രോബയോടിക്‌സും അടങ്ങിയിട്ടുണ്ട്.

Orange smoothie

മഞ്ഞള്‍ ചേര്‍ത്ത പാല്‍

ചെറു ചൂടു പാലില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് മഴക്കാലത്ത് പ്രതിരോധശേഷി മികച്ചതാക്കാന്‍ സഹായിക്കും. ഇതില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Milk with turmeric

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

Gooseberry juice

ഇഞ്ചി ചായ

ഇഞ്ചി ചായയില്‍ അടങ്ങിയ ആന്റി-ബാക്റ്റീരിയല്‍ ആന്റി-വൈറല്‍ ഗുണങ്ങള്‍ അണുബാധയോടെ പൊരുതാന്‍ സഹായിക്കും.

Ginger Tea

തേനും നാരങ്ങയും

ചെറുചൂടു വെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് ഉള്ളില്‍ നിന്ന് ചൂടു നല്‍കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Honey and lemon

ചുക്ക് കാപ്പി

ഇഞ്ചി വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നതാണ് ചുക്ക്. മഴക്കാലത്ത് ചുക്കും കരിപ്പെട്ടിയും ചേര്‍ത്തുണ്ടാക്കുന്ന കാപ്പി കുടിക്കുന്നത് അണുബാധയോട് പൊരുതാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

Chukku Kappi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file