സമകാലിക മലയാളം ഡെസ്ക്
രാത്രിയാവുംതോറും മനുഷ്യശരീരം വിശ്രമിക്കാനുള്ള സമയമായെന്ന സൂചന നല്‍കിത്തുടങ്ങും. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് മുമ്പ് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ദിവസം കഴിച്ച അത്താഴം വയറിന് യോജിക്കുന്നതല്ലെങ്കിലോ കൂടുതലായാലോ അത് അന്നത്തെ ഉറക്കത്തെ ബാധിക്കും. ഭക്ഷണം കൂടിപ്പോയാൽ പിന്നെ എല്ലാവർക്കും ടെൻഷൻ കൂടിയാണ്.
അത് മറികടക്കാനും ഭക്ഷണത്തിനുശേഷമുള്ള ബ്ലോട്ടിങ് കുറക്കാനും ശരീരഭാരം കുറക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.
തണുപ്പുകാലത്ത് കുടിക്കാന്‍ അനുയോജ്യമായ അത്തരം ചില പാനീയങ്ങള്‍ പരിചയപ്പെടാം.
തേന്‍ ചേര്‍ത്ത ജീരകവെള്ളം
ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് ജീരകം ഇട്ടുക.ചെറു ചൂടാകുമ്പോൾ തേൻ ചേർത്ത് കുടിക്കാം.അത്താഴശേഷം വയറ്റില്‍ അനുഭവപ്പെടുന്ന ഭാരം, ഗ്യാസ്, ബ്ലോട്ടിങ് എന്നിവ കുറയ്ക്കാന്‍ ഈ പാനീയം നല്ലതാണ്.
ഇഞ്ചി, നാരങ്ങ നീര് എന്നിവ ചേര്‍ത്ത വെള്ളം
ഇഞ്ചി, ഇളം ചൂടുള്ള വെള്ളം, നാരങ്ങ നീര് എന്നിവയാണ് ചേരുവകള്‍. ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയ്‌ക്കെല്ലാം ഈ പാനീയം ആശ്വാസം നല്‍കുന്നു. ഇഞ്ചി ദഹനക്കേടില്‍ നിന്നും ഓക്കാനത്തില്‍ നിന്നും ആശ്വാസം നല്‍കുന്നു.
കരിഞ്ചീരക വെള്ളം
ഇളം ചൂടുള്ള വെള്ളത്തിൽ കരിഞ്ചീരകവും ഇന്തുപ്പും ചേർത്ത് കുടിക്കുക. ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അസ്വസ്ഥത കുറക്കാന്‍ ഈ പാനീയം നല്ലതാണ്.
പെരുംജീരക വെള്ളം
പെരുംജീരകം, ചൂടുള്ള വെള്ളം, കല്‍ക്കണ്ടം എന്നിവ ചേർത്ത വെള്ളം കുടിക്കുന്നത് അസിഡിറ്റി, രാത്രിയിലെ മധുരത്തോടുള്ള ആസക്തി എന്നിവ കുറക്കാന്‍ സഹായിക്കും.
മഞ്ഞളും കുരുമുളകും ചേര്‍ത്ത പാല്‍
പാല്‍, മഞ്ഞള്‍, കുരുമുളക് എന്നിവയാണ് ചേരുവകള്‍. ഇന്‍ഫ്‌ളമേഷന്‍ തടയാന്‍ കഴിക്കാവുന്നതാണ്. വയറുവേദനയുള്ള ദിവസങ്ങളിലടക്കം ഉറങ്ങുന്നതിന് മുമ്പ് ഈ പാനീയം കുടിക്കുന്നത് നല്ലതാണ്. മിതമായ അളവില്‍ മാത്രം പാല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ടത്
ഉറങ്ങുന്നതിന് 30-45 മിനിറ്റ് മുമ്പെങ്കിലും ഈ പാനീയങ്ങള്‍ കുടിക്കുന്നതാണ് ഉത്തമം. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം തിളപ്പിച്ച ഉടനെ കുടിക്കാതെ ചെറുചൂടോടെ മാത്രം കുടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates