വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടമുണ്ടാക്കും; മഴക്കാല വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലമാണ് നിരത്തിലെ വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം. (monsoon driving )

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ അപകടങ്ങള്‍ കൂടും. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടമുണ്ടാക്കും.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

റോഡില്‍ വാഹനങ്ങളില്‍ നിന്ന് വീഴുന്ന എണ്ണത്തുള്ളികള്‍ അപകടകമാവാം. മഴവെള്ളത്തിനൊപ്പം ഇതുകൂടി ചേരുമ്പോള്‍ റോഡിലെ വഴുക്കല്‍ കൂടും.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള്‍ ലോ ബീമില്‍ തെളിക്കാം. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അതും ഉപയോഗിക്കാം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

കാലവധികഴിഞ്ഞ തെയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റണം. അലൈന്‍മെന്റും വീല്‍ബാലന്‍സിങ്ങും കൃത്യമാവുകയും ടയറിലെ വായുമര്‍ദ്ദം നിശ്ചിത അളവിലാണെന്ന് ഉറപ്പാക്കണം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

വാഹനത്തിന്റെ ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡികേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക് എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഉറപ്പാക്കണം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

മഴക്കാലത്ത് വലിയവാഹനങ്ങളുടെ തൊട്ടുപിന്നാലെയുള്ള യാത്രവേണ്ട. അവ തെറുപ്പിക്കുന്ന വെള്ളം നിങ്ങളുടെ കാഴ്ചമറയക്കാം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

മുന്നിലെ വാഹനങ്ങളുമായി പരമാവധി അകലം പാലിച്ച് മാത്രം പോവുക. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം വന്നാല്‍ അപകടസാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

നന്നായി മഴക്കാര്‍ ഉള്ളപ്പോഴും, മഴപെയ്യുമ്പോഴും ഹെഡ് ലൈറ്റ് ഇടുക. വഴി തിരിച്ചറിയാന്‍ പറ്റാത്തവിധമുള്ള ശക്തമായ മഴയും ഇരുട്ടുമാണെങ്കില്‍ മഴമാറുന്നതുവരെ വാനം നിര്‍ത്തി വിശ്രമിക്കാം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

വെള്ളം കെട്ടിക്കിടക്കുന്ന കുഴികളില്‍ വണ്ടി ഇറക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങള്‍ കരുതുന്നതിലും ആഴം കുഴിക്കുണ്ടാകാം. റോഡ് പരിചയമുള്ളവര്‍ ഏതെങ്കിലും വണ്ടിയുമായി മുന്‍പേ പോകുന്നത് വരെ കാത്തിരിക്കുക.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

ടൂ വീലര്‍ ഓടിക്കുന്നവര്‍ മണല്‍ ലോറികള്‍, കുടിവെള്ള ടാങ്കറുകള്‍ തുടങ്ങിയ വെള്ളം റോഡിലേക്ക് വീഴുന്ന വണ്ടികളുടെ പുറകെ പോകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. വണ്ടി തെന്നി മറിയാം.

മഴക്കാല ഡ്രൈവിങ്ങ്‌ | Express Photos

നനഞ്ഞ റോഡുകളില്‍ പോകുമ്പോള്‍ ടൂ വീലര്‍ വാഹനങ്ങള്‍ വീശി എടുക്കരുത്. നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ കൂടുകയും ചെയ്യരുത്. വണ്ടി സ്‌കിഡ് ചെയ്യും.

മഴക്കാല ഡ്രൈവിങ്ങ്‌ | Center-Center-Bhubaneswar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം | FILE