ഹെയർ ഡ്രയർ കൊണ്ട് ഫോൺ ഉണക്കല്ലേ! പണി പാളും

സമകാലിക മലയാളം ഡെസ്ക്

ഫോൺ വെള്ളത്തിൽ വീണാൽ ഉടനെ ഹെയർ ഡ്രയർ എടുത്ത് ഉണക്കാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ?

woman trying to dry his phone with a hair dryer

പെട്ടെന്ന് ഉണങ്ങിക്കിട്ടാൻ നമ്മൾ ചെയ്യുന്ന ഈ 'ബുദ്ധി' ശരിക്കും ഫോണിന്റെ ആയുസ്സ് കുറയ്ക്കുകയാണ് ചെയ്യുന്നത്.

two persons trying to dry his phone with a hair dryer.

എന്തുകൊണ്ട് ഈ രീതി അപകടകരമാണെന്ന് നോക്കാം

Man trying to dry his phone with a hair dryer

സീലുകൾ ദുർബലമാകുന്നു

ഫോണിനുള്ളിൽ വെള്ളം കയറാതെ തടയുന്ന റബ്ബർ സീലുകളും അവ ഒട്ടിച്ചു വെച്ചിരിക്കുന്ന പശയും ഹെയർ ഡ്രയറിലെ അമിതമായ ചൂട് തട്ടിയാൽ ഇളകിപ്പോകാനോ അവയുടെ ആകൃതി മാറാനോ സാധ്യതയുണ്ട്. ഇത് ഫോണിന്റെ വാട്ടർ റെസിസ്റ്റൻസ് ശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കും.

Man trying to dry his phone with a hair dryer

ഡിസ്‌പ്ലേ കേടുപാടുകൾ

സ്ക്രീനിലെ ഡിസ്‌പ്ലേ പാനലുകൾ അമിതമായി ചൂടായാൽ നിറം മാറാനോ സ്ഥിരമായ തകരാറുകൾ സംഭവിക്കാനോ ഇടയാക്കും.

The phone's display is damaged.

വെള്ളത്തെ ഉള്ളിലേക്ക് തള്ളുന്നു

ഹെയർ ഡ്രയറിൽ നിന്നുള്ള വേഗത്തിലുള്ള കാറ്റ് , ഫോണിന്റെ ഉപരിതലത്തിലുള്ള ജലത്തുള്ളികളെ ചാർജിങ് പോർട്ടുകളിലൂടെയും സ്പീക്കറിലൂടെയും ഉള്ളിലേക്ക്, അതായത് മദർബോർഡ് ഇരിക്കുന്ന ഭാഗത്തേക്ക് തള്ളിവിടാൻ കാരണമാകും.

Person drying phone with hair dryer

സുരക്ഷിതമായ മാർഗ്ഗങ്ങൾ

ഒരു ഫാനിന്റെ ചുവട്ടിലോ വായുസഞ്ചാരമുള്ള സ്ഥലത്തോ ഫോൺ വെക്കുക. ഇതാണ് ഏറ്റവും സുരക്ഷിതം.

Table fan

വളരെ ലോ-സക്ഷനിൽ ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് ഈർപ്പം പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിക്കാം. എന്നാൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണം.

vacuum cleaner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam